പത്തനംതിട്ട: തിരുവല്ല ഡക്ക് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് പച്ചത്തുരുത്ത് ഉദ്ഘാടനം ചെയ്തു

പത്തനംതിട്ട: തിരുവല്ല നഗരസഭയുടെ പരിധിയില്‍ വരുന്ന മൃഗ സംരക്ഷണവകുപ്പ് ഡക്ക് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ് ഹാച്ചറിയിലെ പുതിയ പച്ചത്തുരുത്ത് തിരുവല്ല നഗരസഭ ചെയര്‍പേഴ്‌സണ്‍ ബിന്ദു ജയകുമാര്‍ തൈ നട്ട് ഉദ്ഘാടനം ചെയ്തു. നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ ജിജി വട്ടശേരില്‍, വാര്‍ഡ് കൗണ്‍സിലര്‍ ജാസ് പോത്തന്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ പി.എ ആരിഫ്, ഡോ. രമ്യ കെ വാസു, തൊഴിലുറപ്പ് എ.ഇ അഭിജിത്ത്, ഹരിത കേരളം മിഷന്‍ ആര്‍.പി മാരായ എസ്.വി സുബിന്‍, ശരണ്യ എസ് മോഹന്‍, ഹാച്ചറി ജീവനക്കാര്‍, തൊഴിലുറപ്പ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. സോഷ്യല്‍ ഫോറസ്റ്ററിയില്‍ നിന്നും 150 തൈകള്‍ നിലവില്‍ സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. തൈകള്‍ നട്ട് ജൈവവേലിയും ബോര്‍ഡും ഉടന്‍ സ്ഥാപിക്കുമെന്ന് എ. ഇ അറിയിച്ചിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം