മിക്‌സ്ചര്‍ തൊണ്ടയില്‍ കുടുങ്ങി ഒന്നാം ക്ലാസുകാരി മരിച്ചു

July 12, 2021

തിരുവനന്തപുരം: മിക്‌സ്ചര്‍ തൊണ്ടയില്‍ കുടുങ്ങി ഒന്നാം ക്ലാസുകാരി മരിച്ചു. തിരുവനന്തപുരം കോട്ടന്‍ ഹില്‍ സ്‌ക്കൂളിലെ വിദ്യാര്‍ത്ഥിനി നിവേദിതയാണ് മരിച്ചത്. 11/07/21 ഞായറാഴ്ചയാണ് സംഭവം. നിവേദിത മിക്‌സ്ചര്‍ കഴിച്ചുകൊണ്ടിരിക്കെ തൊണ്ടയില്‍ കുരുങ്ങി ശ്വാസം മുട്ടുകയായിരുന്നു. ഓട്ടോ ഡ്രൈവറായ രാജേഷിന്റെ ഏക മകളാണ് നിവേദിത. …

വിസ്മയ കേസ്; പ്രതി കിരണ്‍ കുമാറിനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് ഐജി ഹര്‍ഷിത അട്ടല്ലൂരി

June 23, 2021

കൊച്ചി: വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാറിനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് കേസ് അന്വേഷിക്കുന്ന ഐജി ഹര്‍ഷിത അട്ടല്ലൂരി. വിസ്മയയുടെ മാതാപിതാക്കളുടെ മൊഴിയെടുത്ത ശേഷം 23/06/21 ബുധനാഴ്ച മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഐജി. കേസിന്റെ മുഴുവന്‍ വിശദാംശങ്ങളും എടുത്തിട്ടുണ്ട്. വിസ്മയയുമായി അടുപ്പമുള്ള എല്ലാവരുടേയും മൊഴി …

ഫോറസ്റ്റ് കസ്റ്റഡിയിൽ മരണമടഞ്ഞ മത്തായിയുടെ മൃതദേഹ പരിശോധനയിൽ കൂടുതൽ പരിക്കുകൾ കണ്ടെത്തി

September 4, 2020

പത്തനംതിട്ട: ചിറ്റാറിലെ കർഷകനായ ആയ മത്തായി കേരള ഫോറസ്റ്റ് കസ്റ്റഡിയിലിരിക്കെ കിണറ്റിൽ വീണ് മരിച്ച സംഭവത്തിൽ സിബിഐ നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായി മൃതദേഹം റീ പോസ്റ്റുമോർട്ടം ചെയ്യുന്ന നടപടികൾ ആരംഭിച്ചു. മൃതദേഹം വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ ആദ്യത്തെ ഇൻക്വസ്റ്റ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയതിനേക്കാൾ …

മദ്യപിച്ച് അബോധാവസ്ഥയിലായ ആളെ മരിച്ചെന്നു കരുതി ഇന്‍ക്വസ്റ്റ് നടത്തി, ഫോട്ടോഗ്രാഫറുടെ സംശയം പോസ്റ്റ്‌മോര്‍ട്ടത്തില്‍നിന്നു രക്ഷിച്ചു

July 9, 2020

ആലുവ: ഇന്‍ക്വസ്റ്റ് നടത്തിയവര്‍ക്ക് മനസിലായില്ല, ഫോട്ടോഗ്രാഫറുടെ സംശയത്തിന്റെ അടിസ്ഥാനത്തില്‍ മദ്യപിച്ച് അബോധാവസ്ഥയിലായ യുവാവിന്റെ പോസ്റ്റ്‌മോര്‍ട്ടം ഒഴിവായി. ചിത്രങ്ങള്‍ എടുക്കാന്‍ വന്ന ഫോട്ടോഗ്രഫര്‍ക്കു തോന്നിയ സംശയമാണ് യുവാവിനെ തിരികെ ജീവിതത്തിലേക്ക് എത്തിച്ചത്. എടത്തല ആനക്കുഴിയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു യുവാവ്. ഒരു കുപ്പിവെള്ള നിര്‍മാണ …

അഞ്ജുവിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ കൊളേജുകാര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വന്‍ജനകീയ പ്രതിഷേധം

June 9, 2020

കോട്ടയം: പോസ്റ്റു മോര്‍ട്ടം കഴിഞ്ഞ് അഞ്ജുവിന്റെ മൃതദേഹം കാഞ്ഞിരപ്പിള്ളി വീട്ടിലേക്ക് കൊണ്ടുചെന്നപ്പോള്‍ വലിയ പ്രതിഷേധമാണ് ജനങ്ങളുടെ ഭാഗത്തു നിന്ന് ഉണ്ടായത്. കോളേജുകാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കണമെന്ന് പോലീസില്‍ നിന്ന് ഉറപ്പ് ലഭിച്ചാല്‍ മാത്രമേ സംസ്‌ക്കരിക്കാന്‍ തയ്യാറാകൂ എന്നാണ് പ്രതിഷേധിച്ചവര്‍ …

കൊറോണ സംശയിച്ച മൃതദേഹം പോസ്റ്റുമോര്‍ട്ടം കാത്ത് നാലാംദിവസവും മോര്‍ച്ചറിയില്‍

May 20, 2020

കാസര്‍കോട്: കൊറോണ സംശയിച്ച മൃതദേഹം പോസ്റ്റുമോര്‍ട്ടം കാത്ത് നാലാംദിവസവും മോര്‍ച്ചറിയില്‍. മംഗല്‍പാടി ഹെരൂര്‍ സ്വദേശി ദിവാകര ആചാര്യയുടെ ഭാര്യ ശോഭ (35)യുടെ മൃതദേഹമാണ് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ വൈകുന്നത്. ഇതുമൂലം സംസ്‌കാര ചടങ്ങുകള്‍ നടത്താനാവാത്ത വിഷമത്തിലാണ് കുടുംബാംഗങ്ങള്‍. ദേഹാസ്വാസ്ഥ്യം തോന്നിയ ഉടന്‍ ശോഭയെ …