പത്തനംതിട്ട ന​ഗരത്തിൽ അന്യസംസ്ഥാന തൊഴിലാളികൾ മദ്യലഹരിയിൽ ഏറ്റുമുട്ടി

September 24, 2023

പത്തനംതിട്ട: പത്തനംതിട്ട ന​ഗരത്തിൽ അന്യസംസ്ഥാന തൊഴിലാളികൾ മദ്യലഹരിയിൽ ഏറ്റുമുട്ടി. കണ്ണങ്കരയിലാണ് ശനിയാഴ്ച്ച രാത്രി ഒൻപതുമണിയോടെ അന്യസംസ്ഥാന തൊഴിലാളികൾ തമ്മിൽ സംഘർഷമുണ്ടായത്. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു. തൊഴിലാളികൾ തമ്മിൽ തമ്മിലടിച്ചതിന് പിന്നാലെ ഒരാൾ അടിയേറ്റ് റോഡിൽവീണിരുന്നു. ഇയാളെ പിന്നീട് കൂട്ടത്തിലുണ്ടായിരുന്ന മറ്റൊരാൾ തോളിലേറ്റി …

മകനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, പിതാവ് ആത്മഹത്യ ചെയ്‌തു

September 19, 2023

പത്തനംതിട്ടയിൽ ഏഴ് വയസുകാരനായ മകനെ കൊന്ന് പിതാവ് ആത്മഹത്യ ചെയ്‌തു. കഴുത്ത് ഞെരിച്ചാണ് പിതാവ്മകനെ കൊലപ്പെടുത്തിയത്. 2023 സെപ്തംബർ 19 ന് പത്തനംതിട്ട ഏനാത്താണ് സംഭവം . ആത്മഹത്യ ചെയ്‌തത്‌ തട്ടാരുപടി സ്വദേശി മാത്യു ടി അലക്സ് എന്ന യുവാവാണ്. രാവിലെ …

പൊലീസ് ജീപ്പ് കടയിലേക്ക് ഇടിച്ചുകയറി അപകടം: ഡിവൈഎസ്പിക്കും ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥർക്കും പരുക്കേറ്റു.

September 18, 2023

പത്തനംതിട്ട: മൈലപ്രയിൽ പൊലീസ് ജീപ്പ് കടയിലേക്ക് ഇടിച്ചുകയറി അപകടം. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഡിവൈഎസ്പിക്കും ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥർക്കും നിസാര പരുക്കേറ്റു.പൊലീസ് ജീപ്പ് ഡിവൈഡറും ഇടിച്ചുതകർത്ത് കടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു.. 2023 സെപ്തംബർ 17 നാണ് സംഭവം എന്താണ് അപകടകാരണമെന്ന് വ്യക്തമല്ല. …

പത്തനംതിട്ടയിൽ നിര്‍ത്തിയിട്ട ലോറിയില്‍ സ്‌കൂട്ടര്‍ ഇടിച്ച് രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം

September 17, 2023

പത്തനംതിട്ടയിൽ നിര്‍ത്തിയിട്ട ലോറിയില്‍ സ്‌കൂട്ടര്‍ ഇടിച്ച് രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. സ്‌കൂട്ടര്‍ യാത്രക്കാരായ വിഷ്ണു, വിശ്വജിത്ത് എന്നിവരാണ് മരിച്ചത്. ഇരുവരും സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. മാന്തുക ഗ്ലോബ് ജംങ്ക്ഷന് സമീപം രാത്രി 11.30 ഓടെയായിരുന്നു അപകടം നടന്നത്. സ്‌കൂട്ടറില്‍ ഒപ്പമുണ്ടായിരുന്ന …

കന്നിമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും.,മേൽശാന്തി കെ. ജയരാമൻ നമ്പൂതിരി നട തുറന്ന് ശ്രീലകത്ത് ദീപം തെളിക്കും

September 17, 2023

പത്തനംതിട്ട: കന്നിമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് 5-ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി കെ. ജയരാമൻ നമ്പൂതിരി നട തുറന്ന് ശ്രീലകത്ത് ദീപം തെളിക്കും. തുടർന്ന് മേൽശാന്തി പതിനെട്ടാം പടിയിറങ്ങി തിരുമുറ്റത്തെ ഹോമകുണ്ഡത്തിൽ അഗ്നി …

ചിറ്റാറിൽ 50 വയസോളം പ്രായം തോന്നിക്കുന്ന കാട്ടാന ചരിഞ്ഞു

September 12, 2023

പത്തനംതിട്ട : ചിറ്റാർ മൺപിലാവിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ കാട്ടാന ചരിഞ്ഞു. ഏതാണ്ട് 50 വയസോളം പ്രായം തോന്നിക്കുന്ന പിടിയാനയാണ് ചരിഞ്ഞത് 2023 സെപ്തംബർ 11 ന് വൈകിട്ടോടെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലാണ് കാട്ടാനയെ അവശനിലയിൽ കണ്ടെത്തിയത്. ഇതോടെ നാട്ടുകാർ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ …

മൂഴിയാർ ഡാം തുറന്നു ; പ്രദേശത്ത് ജാഗ്രതാ നിർദേശം

September 4, 2023

പത്തനംതിട്ട : ഗവിയുടെ പരിസര പ്രദേശങ്ങളിലെ ഉൾവനത്തിൽ ഉരുൾപൊട്ടിയതായി സംശയം. ഗുരുനാഥൻ മണ്ണ് ഭാഗത്ത് കനത്ത മലവെള്ളപ്പാച്ചിലുണ്ടായി. നീരൊഴുക്ക് ശക്തമായതിനെ തുടർന്ന് മൂഴിയാർ ഡാം തുറന്നു. ഡാമിന്റെ ഒരു ഷട്ടറാണ് ഉയർത്തിയത്. പ്രദേശത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനെ …

ആറന്മുള ജലോത്സവം സ്നേഹത്തിന്‍റേയും സാഹോദര്യത്തിന്‍റേയും മാതൃക; മന്ത്രി സജി ചെറിയാൻ

September 2, 2023

പത്തനംതിട്ട : സ്നേഹത്തിന്‍റേയും സാഹോദര്യത്തിന്‍റേയും മാതൃകയാണ് ആറന്മുള ജലോത്സവമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ആറന്മുള സത്രക്കടവിൽ ഉത്തൃട്ടാതി ജലോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. പൈതൃകവും, പാരമ്പര്യ തനിമയും വിളിച്ചോതുന്നതാണ് ആറന്മുള ജലമേള. ജലോത്സവങ്ങൾക്ക് വിനോദ സഞ്ചാര …

ആറന്മുള ഉതൃട്ടാതി വള്ളം കളിക്കിടെ പള്ളിയോടങ്ങൾ മറിഞ്ഞു; 4 പേരെ കാണാതായതായി സംശയം

September 2, 2023

പത്തനംതിട്ട: ആറന്മുള ഉതൃട്ടാതി വള്ളം കളിക്കിടെ പള്ളിയോടങ്ങൾ മറിഞ്ഞു. ഹീറ്റ്സ് മത്സരങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് അപകടം. ഉടൻ തന്നെ ഫയർ ഫോഴ്സ് രംഗത്തിറങ്ങി രക്ഷാ പ്രവർത്തനം നടത്തി. എന്നാൽ കരക്കെത്തിയ ശേഷം മറിഞ്ഞ വന്മഴി പള്ളിയോടത്തിലെ തുഴച്ചിൽകാരാണ് നാല് പേരെ കാണാനില്ലെന്നാണ് റിപ്പോർട്ട്. …

ഉൾവനത്തിൽ കനത്ത മഴ, ഉരുൾപൊട്ടൽ; പത്തനംതിട്ടയിൽ രണ്ടു ഡാമുകൾ തുറന്നുഉൾവനത്തിൽ കനത്ത മഴ തുടരുകയാണ്

September 2, 2023

പത്തനംതിട്ട: പത്തനംതിട്ടയിൽ കനത്ത മഴയെ തുടർന്ന് ഉരുൾ പൊട്ടൽ. ഉരുൾപൊട്ടി ഡാമിലേക്ക് അനിയന്ത്രിതമായി വെള്ളം എത്തിയതോടെ മുന്നറിയിപ്പുകളില്ലാതെ മൂഴിയാർ, മണിയാർ അണക്കെട്ടുകൾ തുറന്നു. മൂഴിയാർ ഡാമിന്‍റെ മൂന്നു ഷട്ടറുകളും 30 സെന്‍റീ മീറ്റർ വീതമാണ് ഉയർത്തിയത്. പിന്നീട് 2 ഷട്ടറുകൾ അടച്ചു. …