വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസ്; മുഖ്യപ്രതി പിടിയില്‍

February 23, 2023

താമരശേരി: താമരശേരിയില്‍ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതി പിടിയില്‍. മാസങ്ങള്‍ക്കുമുമ്പ് താമരശ്ശേരിയില്‍ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രധാന പ്രതിയായ അലി ഉബൈറാ(20)നാണ് പോലീസ് പിടിയിലായത്. കഴിഞ്ഞ ഒക്‌ടോബറിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. താമരശേരി സ്വദേശി മുഹമ്മദ് അഷ്‌റഫിനെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് …

കരിപ്പൂരില്‍ വിദേശത്തുനിന്ന് കടത്തിക്കൊണ്ടുവന്ന സ്വര്‍ണം പിടികൂടി

January 24, 2023

കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിദേശത്തുനിന്ന് കടത്തിക്കൊണ്ടുവന്ന സ്വര്‍ണം കസ്റ്റംസ് പിടികൂടി. അഞ്ച് കേസുകളിലായി 2.9 കോടിയുടെ സ്വര്‍ണമാണ് പിടികൂടിയത്. അഞ്ച് കിലോ വരുന്നതാണ് സ്വര്‍ണം. പ്രിന്ററിലും ജാറിലും ശുചിമുറിയിലും ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.

കസ്റ്റംസിനെ വെട്ടിച്ച് സ്വർണവുമായി പുറത്തിറങ്ങിയ യുവതിയിൽ നിന്ന് കണ്ടെടുത്തത് 8 ലക്ഷം രൂപയുടെ 146 ഗ്രാം സ്വർണം

December 28, 2022

കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ കസ്റ്റംസിനെ വെട്ടിച്ച് സ്വർണവുമായി പുറത്തിറങ്ങിയ യുവതിയെയും യുവതിയുടെ അറിവോടെ സ്വർണം തട്ടിയെടുക്കാൻ എത്തിയ സംഘത്തെയും പൊലീസ് അറസ്റ്റ് ചെയ്തു. ദുബായിൽ നിന്നെത്തിയ ബത്തേരി സ്വദേശിനി ഡീന (30), സ്വർണം തട്ടിയെടുക്കാൻ എത്തിയ കോഴിക്കോട് നല്ലളം സ്വദേശി മുഹമ്മദ് …

12.68 ലക്ഷത്തിന്റെ വിദേശ കറന്‍സി പിടികൂടി

November 30, 2022

കരിപ്പൂര്‍: ഷാര്‍ജയിലേക്കു പോവാനെത്തിയ യാത്രക്കാരനില്‍നിന്ന് 12.68 ലക്ഷം രൂപയുടെ വിദേശ കറന്‍സി പിടികൂടി. കോഴിക്കോട് മേരിക്കുന്ന് സ്വദേശി ഷബീറലി(38)യില്‍ നിന്നാണ് പരിശോധനയ്ക്കിടെ ഇത്രയും തുക പിടികൂടിയത്. 1000 യു.എ.ഇ. ദിര്‍ഹം-24 എണ്ണം, 500 യു.എ.ഇ ദിര്‍ഹം-26 എണ്ണം, 50 ഒമാന്‍ റിയാല്‍ …

പോലീസിനെപോലും അമ്പരപ്പിച്ച് അതിവിദഗ്ധമായി സ്വർണം കടത്തൽ : പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു

August 21, 2022

കരിപ്പൂർ: അബുദാബിയിൽ നിന്നും കരിപ്പൂർ എയർപോർട്ടിൽ വന്നിറങ്ങിയ കണ്ണൂർ സ്വദേശിയുടെ വസ്ത്രത്തിൽ തേച്ച്പിടിപ്പിച്ച നിലയിൽ കാണപ്പെട്ട ഒന്നര കിലോയിലധികം സ്വർണം പോലീസ് പിടികൂടി.2022 ഓ​ഗസ്റ്റ് 20 ശനിയാഴ്ച രാവിലെ പത്തേകാലോടെയാണ് സംഭവം. കണ്ണൂർ മുഴുപ്പിലങ്ങാട് സ്വദേശി ഇസ്സുദ്ദീൻ (43) ആണ് സ്വർണം …

കരിപ്പൂരിൽ യാത്രക്കാരൻ കൊണ്ടുവന്ന സ്വർണ മിശ്രിതം പുറത്തു കടത്താനുള്ള ശ്രമത്തിനിടെ വിമാനത്താവള ജീവനക്കാരൻ പിടിയിലായി

August 2, 2022

കരിപ്പൂർ: ഗ്രൗണ്ട് ഹാൻഡ്‌ലിങ് കരാർ ജീവനക്കാരൻ 1.19 കോടി രൂപയുടെ സ്വർണവുമായി കോഴിക്കോട് വിമാനത്താവളത്തിൽ പിടിയിലായി. കരിപ്പൂരിൽ എയർ ഇന്ത്യ എയർപോർട്ട് സർവീസ് ലിമിറ്റഡിനു കീഴിലെ ഗ്രൗണ്ട് ഹാൻഡ്‌ലിങ് കരാർ ജീവനക്കാരായ മുഹമ്മദ് ഷമീം ആണ് പിടിയിലായത്. മൂന്ന് പൊതികളിലായി 2.647 …

ഹജ്‌ അപേക്ഷ: 65 വയസ്‌ പരിധി ഒഴിവാക്കി. 70 വയസിന്‌ മുകളിലുളളവര്‍ക്ക്‌ സംവരണ വിഭാഗത്തില്‍ അപേക്ഷിക്കാം.

December 15, 2021

കരിപ്പൂര്‍ : 2022ലെ ഹജ്‌ അപേക്ഷകര്‍ക്ക്‌ കേന്ദ്രഹജ്ജ്‌കമ്മറ്റി ഏര്‍പ്പെടുത്തിയ 65 വയസ്‌ പരിധി ഒഴിവാക്കി. ഇതോടെ 70 വയസിന്‌ മുകളിലുളളവര്‍ക്ക്‌ നേരത്തെയുളള രീതിയില്‍ സംവരണ വിഭാഗ്‌ത്തില്‍ അപേ ക്ഷ സമര്‍പ്പിക്കാം. ഓണ്‍ലൈനായാണ്‌ അപേക്ഷ നല്‍കേണ്ടത്‌. 70 വയസിന്റെ സംവരണ വിബാഗത്തില്‍ അപേക്ഷ …

കരിപ്പൂരില്‍ സ്വര്‍ണം കാണാതായ സംഭവത്തില്‍ മൂന്ന്‌ കസറ്റംസ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ സസ്‌പെന്‍ഷന്‍.

December 7, 2021

കരിപ്പൂര്‍ : വിദേശത്തുനിന്നെത്തിയ യാത്രക്കാരനില്‍ നിന്ന കണ്ടെടുത്ത സ്വണം കാണാതായ സംഭവത്തില്‍ കോഴിക്കട്‌ വിമാനത്താവളത്തിലെ മൂന്ന്‌ ഉന്നത കസറ്റംസ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ സസ്‌പെന്‍ഷന്‍. മൂന്ന്‌ സൂപ്രണ്ട്‌മാരെയാണ്‌ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ്‌ ചെയ്‌തത്‌. ദിവസങ്ങള്‍ക്കുമുമ്പ്‌ യാത്രക്കാരനില്‍ നിന്നും കണ്ടെടുത്ത ഒരുകിലോയോളം വരുന്ന സ്വര്‍ണം കസറ്റംസിന്റെ …

കരിപ്പൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട, 45 ലക്ഷം രൂപ വില വരുന്ന 1012 ഗ്രാം സ്വര്‍ണം പിടികൂടി

February 6, 2021

കരിപ്പൂർ: കരിപ്പൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട. 45 ലക്ഷം രൂപ വില വരുന്ന 1012 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്. സംഭവത്തില്‍ മസ്‌കറ്റില്‍ നിന്നെത്തിയ ആളെ കസ്റ്റഡിയിലെടുത്തു. മലപ്പുറം മൊറയൂര്‍ സ്വദേശി മാളിയേക്കല്‍ അന്‍സാറാണ് പിടിയിലായത്. സ്വര്‍ണം മിശ്രിത …

കരിപ്പൂരില്‍ അണ്‍അക്കംപനീഡ്‌ ബാഗേജില്‍ നിന്ന്‌ 50 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടിച്ചു

January 21, 2021

കരിപ്പൂര്‍: കോഴിക്കോട്‌ വിമാനത്താവളത്തില്‍ അണ്‍അക്കംപനീഡ്‌ ബാഗേജില്‍ (കാര്‍ഗോ)നിന്ന് ‌50.63 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി. എയര്‍ കസ്റ്റംസ്‌ ഇന്‍റലിജന്‍സാണ്‌ സ്വര്‍ണ്ണം പിടിച്ചത്‌. കോഴിക്കോട്‌ കുറ്റിക്കാട്ടൂര്‍ സ്വദേശി മുഹമ്മദ്‌ ഉവൈസിന്‍റെ കാര്‍ഗോയില്‍ നിന്നാണ സ്വര്‍ണ്ണം കണ്ടെടുത്തത്‌. യാത്രക്കാരന്‍ ഡിസംബര്‍ 26ന്‌ കുവൈത്തില്‍ നിന്ന്‌ …