കരിപ്പൂര്‍ : 2022ലെ ഹജ് അപേക്ഷകര്‍ക്ക് കേന്ദ്രഹജ്ജ്കമ്മറ്റി ഏര്‍പ്പെടുത്തിയ 65 വയസ് പരിധി ഒഴിവാക്കി. ഇതോടെ 70 വയസിന് മുകളിലുളളവര്‍ക്ക് നേരത്തെയുളള രീതിയില്‍ സംവരണ വിഭാഗ്ത്തില് അപേ ക്ഷ സമര്‍പ്പിക്കാം. ഓണ്‍ലൈനായാണ് അപേക്ഷ നല്‍കേണ്ടത്.
70 വയസിന്റെ സംവരണ വിബാഗത്തില്‍ അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്കൊപ്പം സഹായിയായി ഒരാള്‍ വേണം. ഒരു കവറില്‍ രണ്ട് 70 വയസിന് മുകളിലുളളവര്‍ ഉണ്ടെങ്കിൽ രണ്ട സഹായികളെ അനുവദിക്കും. സഹായികളായി ഭാര്യ, ഭര്‍ത്താവ്,സഹോദരങ്ങള്‍,മക്കള്‍, മരുമക്കള്‍,പേരമക്കള്‍, സഹോദര പുത്രന്,സഹോദരപുത്രി എന്നിവരെയാണ് അനുവദിക്കുക. ഇവരുടെ ബന്ധം തെളിയിക്കുന്ന രേഖകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. 70 വയസിന്റെ സംവരണ വിഭാഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ട വ്യക്തി അല്ലെങ്കില്‍ സഹായി യാത്ര റദ്ദാക്കുകയാണെങ്കില്‍ കൂടെയുളളവരുടെ യാത്രയും റദ്ദാകും. അപേക്ഷകര്‍ കൂടിയാല്‍ നറുക്കെടുപ്പു വഴിയാകും തെരഞ്ഞടുപ്പ്.

