തിരുവനന്തപുരം: കടയ്ക്കാവൂർ പോക്‌സോ കേസിൽ ഉന്നതതല അന്വേഷണത്തിന് ഡിജിപിയുടെ ഉത്തരവ്. ആരോപണങ്ങൾ ദക്ഷിണമേഖല ഐജി ഹർഷിത അട്ടല്ലൂർ അന്വേഷിക്കും. പൊലീസിന് വീഴ്ച പറ്റിയോ എന്ന് പരിശോധിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. കേസിൽ പൊലീസിനെതിരെ ആരോപണവുമായി ശിശുക്ഷേമ സമിതി ചെയർപേഴ്‌സൺ എൻ സുനന്ദ രംഗത്തെത്തിയിരുന്നു. …