കുടുംബത്തിലെ 5 പേര്‍ ഉള്‍പ്പെടെ 11 മരണം

May 1, 2023

ജലന്ധര്‍: പഞ്ചാബില്‍ വാതകച്ചോര്‍ച്ചയെത്തുടര്‍ന്ന് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ ഉള്‍പ്പെടെ 11 പേര്‍ ശ്വാസംമുട്ടി മരിച്ചു. നിരവധിപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലുധിയാനയിലെ ജിയാസ്പുരില്‍ 2023 ഏപ്രില്‍ 30ന് രാവിലെയാണു സംഭവം.ജിയാസ്പുരിലെ ഫാക്ടറിയില്‍നിന്നാണ് വാതകച്ചോര്‍ച്ചയുണ്ടായതെന്നാണ് നിഗമനം. എന്തുതരം വാതകമാണ് ചോര്‍ന്നതെന്നു വ്യക്തമല്ല. ഇതുസംബന്ധിച്ച് അന്വേഷണം …

അമൃത്പാല്‍ സിങ് രക്ഷപ്പെടാന്‍ ഉപയോഗിച്ച ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി

March 23, 2023

ന്യൂഡല്‍ഹി: വാരിസ് പഞ്ചാബ് ദേ തലവനും ഖലിസ്ഥാന്‍ വാദിയുമായ അമൃത്പാല്‍ സിങ് പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാന്‍ ഉപയോഗിച്ച ബൈക്ക് കണ്ടെത്തി. അമൃത്പാല്‍ സിങ്ങിനുവേണ്ടി നാടൊട്ടാകെ തെരച്ചില്‍ നടത്തുന്നതിനിടെയാണ് അമൃത്പാല്‍ സിങ് രക്ഷപ്പെടാന്‍ ഉപയോഗിച്ച ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ജലന്ധര്‍ നഗരത്തില്‍നിന്ന് …

പോലീസ് സ്‌റ്റേഷന്‍ ആക്രമണം അമൃത്പാലിനും സംഘത്തിനും കുരുക്കായി

March 20, 2023

ചണ്ഡിഗഡ്: കസ്റ്റഡിയിലെടുത്ത അനുയായികളിലൊരാളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കഴിഞ്ഞമാസം അമൃത്പാലും സംഘവും പഞ്ചാബിലെ അജ്‌നാല പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ചിരുന്നു. തോക്കും വടികളും മറ്റ് ആയുധങ്ങളുമായി നടത്തിയ ആക്രമണത്തിനു പിന്നാലെ അമൃത്പാലിനും അനുയായികള്‍ക്കുമെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.വമ്പന്‍ സന്നാഹമൊരുക്കിയാണു പഞ്ചാബ് പോലീസ് അമൃത്പാലിനെ …

അമൃത്പാല്‍ സിങിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു: ഊര്‍ജിത തിരച്ചില്‍

March 19, 2023

അമൃത്സര്‍: പഞ്ചാബില്‍ ഖലിസ്ഥാന്‍ നേതാവ് അമൃത്പാല്‍ സിങിനെ പിടികൂടാനായുള്ള നീക്കത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ഇന്റര്‍നെറ്റ് വിലക്ക് നീട്ടി. സര്‍ക്കാര്‍ എസ് എം എസ് അടക്കമുള്ള സേവനങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് നിരോധനാജ്ഞയും നിലവിലുണ്ട്. അമൃത്പാല്‍ സിങിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ രാവിലെ അമൃത്പാലിനെ …

പഞ്ചാബിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം ചെയ്ത് കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു, 3 പേര്‍ അറസ്റ്റില്‍

April 4, 2021

ചണ്ഡിഗഡ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം ചെയ്ത് കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. പഞ്ചാബിലെ ജലന്ധറിലാണ് സംഭവം. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ദലിത് കുടുംബത്തിലെയാണ് പെണ്‍കുട്ടി. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പരാതിയില്‍ എട്ടുപേര്‍ക്കെതിരെ കേസെടുക്കുകയും മൂന്നുപേരെ അറസ്റ്റും ചെയ്തു. കേസിലെ പ്രധാന പ്രതിയായ …

ഫോണ്‍ പിടിച്ച് പറിച്ചയാളെ ബൈക്കില്‍ നിന്ന് വലിച്ചിഴച്ച് 15കാരി: അഭിനന്ദനവുമായി സോഷ്യല്‍ മീഡിയ

September 3, 2020

ജലന്ധര്‍: 15കാരി പെണ്‍കുട്ടിയുടെ ധീരതയെയാണ് സമൂഹമാധ്യമങ്ങള്‍ പാടി പുകഴ്ത്തി കൊണ്ടിരിക്കുന്നത്. പഞ്ചാബില്‍ നിന്നുള്ള കുസും കുമാരി എന്ന പതിനഞ്ചുകാരിയാണ് സംഭവത്തിലെ ഹീറോ.ഫോണ്‍ പിടിച്ച് പറിക്കാനെത്തിയവരെ ആക്രമിച്ച് കീഴ്‌പ്പെടുത്തുന്ന കുസും കുമാരിയുടെ ദൃശ്യങ്ങളും ഇതിനകം വൈറലായിട്ടുണ്ട്. ട്യൂഷന്‍ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്കു വരുന്നതിനിടെ …