Tag: flight
പ്രവാസികൾക്ക് ആശ്വാസം: ഇന്ത്യയിൽ നിന്ന് കുവൈറ്റിലേക്ക് നേരിട്ടുള്ള വിമാനങ്ങള്‍ക്ക് അനുമതി
കുവൈറ്റ് സിറ്റി: ഇന്ത്യയില്‍ നിന്നുള്ള നേരിട്ടുള്ള വിമാന സര്‍വീസുകള്‍ക്ക് അനുമതി നല്കി കുവൈറ്റ് സര്‍ക്കാര്‍. 18/08/2021 ബുധനാഴ്ച വൈകീട്ട് ചേര്‍ന്ന നിര്‍ണായക മന്ത്രിസഭാ യോഗത്തിലാണ് പ്രവാസികള്‍ക്ക് ആശ്വാസകരമായ തീരുമാനം കൈകൊണ്ടത്. കുവൈത്ത് വിമാനത്താവളത്തിൽ ഇറങ്ങുന്ന യാത്രക്കാരുടെ എണ്ണം വർധിപ്പിക്കാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. …
അഫ്ഗാന്റെ സൈനിക വിമാനം തകര്‍ന്നു
ഉസ്ബെക്കിസ്ഥാൻ: അഫ്ഗാനിസ്ഥാന്റെ സൈനിക വിമാനം ഉസ്‌ബെകിസ്ഥാനില്‍ തകര്‍ന്നുവീണു. വ്യോമപാത ലംഘിച്ചതിനെ തുടര്‍ന്ന് ഉസ്‌ബെകിസ്ഥാന്‍ സൈന്യം വിമാനം വെടിവച്ചിടുകയായിരുന്നു എന്നാണ് സൂചന. അതേസമയം വിമാനം വെടിവച്ച് വീഴ്ത്തിയതാണെന്ന് ഉസ്ബകിസ്ഥാന്‍ സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. തകര്‍ന്ന വിമാനത്തിലുണ്ടായിരുന്ന രണ്ട് സൈനികര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. അഫ്ഗാന്റെ സൈനിക വിമാനം …
മലേഷ്യയിലേക്ക് വിമാനം പറന്നത് ഒറ്റ യാത്രക്കാരനെയും കൊണ്ട്
കണ്ണൂര്‍: കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്ന് ഒരൊറ്റ യാത്രക്കാരനുമായി മലേസ്യയിലേക്ക് എയര്‍ ഇന്ത്യ വിമാനം പറന്നു. കണ്ണൂര്‍ ജില്ലയിലെ കണ്ണാടിപ്പറമ്പ് പുല്ലൂപ്പി ജുമാ മസ്ജിദിനു സമീപം ഈസ ബിന്‍ ഇബ്രാഹിമിനാണ് ഈ അപൂര്‍വ്വ സൗഭാഗ്യം ലഭിച്ചത്. കൊച്ചി നെടുമ്പാശ്ശേരിയില്‍ നിന്ന് ക്വാലാലംപൂരിലേക്കായിരുന്നു ഇദ്ദേഹത്തിന്റെ …
എയര്‍ ഇന്ത്യ എക്‌സ്പ്രസ് ദുബായ് സര്‍വീസ് പുനരാരംഭിക്കുന്നു
ദുബായ്: ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ദുബായ് വിലക്ക് നീക്കിയതോടെ കൂടുതല്‍ എയര്‍ലൈന്‍സുകള്‍ ഇരു രാജ്യങ്ങള്‍ക്കിടയില്‍ സര്‍വീസ് പുനരാരംഭിക്കുന്നു. എയര്‍ ഇന്ത്യ എക്‌സ് പ്രസ്, ഫ്‌ളൈ ദുബായ്, സ്‌പൈസ്‌ജെറ്റ്, ഗോ എയര്‍ എന്നിവ ബുധനാഴ്ച സര്‍വീസ് ആരംഭിക്കും. സര്‍വീസ് പുനരാരംഭിക്കുന്നതായി എമിറേറ്റ്‌സ് എയര്‍ലൈന്‍സ് …
പൗരന്‍മാരെ നാട്ടിലെത്തിക്കാന്‍ വിമാനസര്‍വീസ് പുനരാരംഭിച്ച് ഓസ്ട്രേലിയ
മെല്‍ബണ്‍: ഇന്ത്യയില്‍ കുടുങ്ങിയ തങ്ങളുടെ പൗരന്‍മാരെ തിരിച്ചുകൊണ്ടുവരുന്നതിനായുള്ള വിമാനസര്‍വീസ് ഓസ്ട്രേലിയ പുനരാരംഭിച്ചു.ഇന്നലെ ഒരു വിമാനം ഡല്‍ഹിയില്‍നിന്നു സിഡ്നിയിലേക്കു പോയതായും ഇന്നു മടങ്ങിയെത്തുമെന്നും ഓസ്ട്രേലിയന്‍ വിദേശകാര്യമന്ത്രി മെറെസ് പൈന്‍ പറഞ്ഞു. ഇന്ത്യയിലേക്ക് ഓക്സിജന്‍ ഉപകരണങ്ങള്‍ വിമാനത്തിലെത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യയില്‍നിന്ന് ആളുകള്‍ പ്രവേശിക്കുന്നതിന് …
ലാന്‍റിങ്ങിനിടെ റണ്‍വേയില്‍ നിന്ന് വിമാനം തെന്നിമാറി
ബംഗളൂരു നവംബര്‍ 15: ബംഗളൂരുവില്‍ ലാന്‍റിങ്ങിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി. ഗോ എയര്‍ കമ്പനിയുടെ വിമാനമാണ് ലാന്‍ഡിങ്ങിനിടെ പുല്‍മേട്ടിലേക്ക് തെന്നിമാറിയത്. വേഗത വര്‍ദ്ധിപ്പിച്ച് വീണ്ടും പറന്നുയര്‍ന്ന വിമാനം ഹൈദരാബാദ് വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറക്കി. വന്‍ ദുരന്തമാണ് ഒഴിവായതെന്ന് അധികൃതര്‍ അറിയിച്ചു. …
2 വിമാനങ്ങൾ റദ്ദാക്കി
ചെന്നൈ ഒക്‌ടോബർ 16: ട്രിച്ചിക്കും ചെന്നൈയ്ക്കുമിടയിലുള്ള ഇൻഡിഗോ വിമാന സർവീസുകൾ ഇന്ന് രക്ഷാപ്രവർത്തനം മോശമായതിനാൽ റദ്ദാക്കി . 04.55 മണിക്കൂറിൽ പുറപ്പെടേണ്ടിയിരുന്ന ചെന്നൈ-ട്രിച്ചി വിമാനം റദ്ദാക്കിയതായി വിമാനത്താവള വൃത്തങ്ങൾ അറിയിച്ചു . അതുപോലെ, യാത്രക്കാരുടെ രക്ഷാകർതൃത്വം മോശമായതിനാൽ 08.50 ന് ഇവിടെ ഇറങ്ങേണ്ടിയിരുന്ന ട്രിച്ചി-ചെന്നൈ വിമാനവും റദ്ദാക്കി. അതേസമയം, മധുരയിലേക്ക് പുറപ്പെടുന്ന എയർ ഇന്ത്യ വിമാനം 09.00 …