പൗരന്‍മാരെ നാട്ടിലെത്തിക്കാന്‍ വിമാനസര്‍വീസ് പുനരാരംഭിച്ച് ഓസ്ട്രേലിയ

മെല്‍ബണ്‍: ഇന്ത്യയില്‍ കുടുങ്ങിയ തങ്ങളുടെ പൗരന്‍മാരെ തിരിച്ചുകൊണ്ടുവരുന്നതിനായുള്ള വിമാനസര്‍വീസ് ഓസ്ട്രേലിയ പുനരാരംഭിച്ചു.
ഇന്നലെ ഒരു വിമാനം ഡല്‍ഹിയില്‍നിന്നു സിഡ്നിയിലേക്കു പോയതായും ഇന്നു മടങ്ങിയെത്തുമെന്നും ഓസ്ട്രേലിയന്‍ വിദേശകാര്യമന്ത്രി മെറെസ് പൈന്‍ പറഞ്ഞു.

ഇന്ത്യയിലേക്ക് ഓക്സിജന്‍ ഉപകരണങ്ങള്‍ വിമാനത്തിലെത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യയില്‍നിന്ന് ആളുകള്‍ പ്രവേശിക്കുന്നതിന് ഓസ്ട്രേലിയ അടുത്തിടെ താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതിനുശേഷമുള്ള ആദ്യവിമാനമാണിത്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതല്‍ 39 പ്രത്യേക വിമാനങ്ങളിലായി 6,400 ഓസ്ട്രേലിയക്കാരാണ് ഇന്ത്യയില്‍നിന്നു മടങ്ങിയത്.

Share
അഭിപ്രായം എഴുതാം