ഏപ്രില്‍ 24 -30 വരെ വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യ റദ്ദാക്കി

ലണ്ടന്‍: ഏപ്രില്‍ 24 മുതല്‍ 30 വരെ ഇന്ത്യയില്‍ നിന്നു ബ്രിട്ടനിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യ റദ്ദാക്കി. അതിനുശേഷം സര്‍വീസുകള്‍ തുടരുമോ എന്നകാര്യം സാഹചര്യം വിലയിരുത്തി തീരുമാനിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഈ ദിവസങ്ങളില്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നവര്‍ക്കു പണം തിരിച്ചുനല്‍കുകയോ മറ്റൊരു ദിവസത്തേക്ക് ടിക്കറ്റുകള്‍ റീ ഷെഡ്യൂള്‍ ചെയ്തു നല്‍കുകയോ ചെയ്യുമെന്നും ട്വിറ്ററിലൂടെ അറിയിച്ചു. യാത്രാവിലക്കുള്ള റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടികയില്‍ ബ്രിട്ടന്‍ ഇന്ത്യയെയും ഉള്‍പ്പെടുത്തിയതോടെ വിമാന വിലക്ക് ഏര്‍പ്പെടുത്തിയത്. വെള്ളിയാഴ്ച പുലര്‍ച്ചെ നാലു മുതലാണ് റെഡ് ലിസ്റ്റ് നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരിക.

Share
അഭിപ്രായം എഴുതാം