അംബേദ്ക‍ർ വിദ്യാനികേതനിൽ ഒന്നാം ക്ലാസ് പ്രവേശനം

March 21, 2023

പട്ടികവർഗ്ഗ വികസന വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിച്ചു വരുന്ന ഡോ.അംബേദ്ക്കർ വിദ്യാനികേതൻ സി.ബി.എസ്.ഇ സ്കൂൾ ഞാറനീലി, ജി.കാർത്തികേയൻ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്‌കൂൾ കുറ്റിച്ചൽ (മണലി, മലയിൻകീഴ്) എന്നീ സ്‌കൂളുകളിൽ 2023-24 അധ്യയനവർഷം ഒന്നാം ക്ലാസ് പ്രവേശനത്തിന് പട്ടികവർഗ്ഗ വിദ്യാർഥികളുടെ രക്ഷകർത്താക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. …

കൊല്ലം: ‘നിധി ആപ്‌കെ നികത് അദാലത്ത്’ മാര്‍ച്ച് 27ന്

March 21, 2023

 എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ മേഖലാ കാര്യാലയത്തിന്റെ ആഭിമുഖ്യത്തില്‍  ‘നിധി ആപ്‌കെ നികത് അദാലത്ത്’ മാര്‍ച്ച് 27ന് രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടത്തും. പരാതി പരിഹരിക്കല്‍, പി എഫ്-ല്‍ പുതുതായി രജിസ്റ്റര്‍ …

ലോക ക്ഷയരോഗ ദിനാചരണം: സംസ്ഥാനതല സന്ദേശ രചനാമത്സരം

March 20, 2023

മാർച്ച് 24 ന് ലോക ക്ഷയരോഗ ദിനാചരണത്തോടനുബന്ധിച്ച് സംസ്ഥാന ആരോഗ്യവകുപ്പ് പൊതുജനങ്ങൾക്കായി സന്ദേശ രചനാ മത്സരം സംഘടിപ്പിക്കുന്നു. ‘അതേ ! നമുക്ക് ക്ഷയരോഗത്തെ തുടച്ചുനീക്കാം’ എന്ന ഈ വർഷത്തെ  ലോക ക്ഷയരോഗ ദിന സന്ദേശമാണ് വിഷയം. മത്സരത്തിൽ പങ്കെടുക്കുന്നവർ മാർച്ച് 22 ന് വൈകിട്ട് 5 മണിക്ക് മുൻപ്   keralatbelimination2025@gmail.com ലേക്ക് സന്ദേശം അയയ്ക്കണം. 3,000 രൂപ …

നോർക്ക – കേരള ബാങ്ക് പ്രവാസി ലോൺ മേള മാർച്ച് 20ന്

March 20, 2023

*സ്പോട്ട് രജിസ്ട്രേഷന് അവസരം* ഇടുക്കി ജില്ലയിലെ പ്രവാസി സംരംഭകർക്കായി നോർക്ക റൂട്ട്സും കേരളാ ബാങ്കും സംയുക്തമായി സംഘടിപ്പിക്കുന്ന ലോൺമേള മാർച്ച് 20ന് ചെറുതോണി കേരളാ ബാങ്ക് കോൺഫറൻസ് ഹാളിൽ നടക്കും. രാവിലെ 10 ന് നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ …

‘മിഴിവ് ‘ഷോർട്ട് വീഡിയോ മത്സരം: 23 വരെ എൻട്രി നൽകാം

March 19, 2023

സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിക്കുന്ന ‘മിഴിവ് 2023’ ഓൺലൈൻ ഷോർട്ട് വീഡിയോ മത്സരത്തിന് 23 വരെ എൻട്രികൾ നൽകാം.  ‘മാറുന്ന കേരളം’ എന്നതാണ് മത്സര വിഷയം. ഒരു ലക്ഷം രൂപയും ഫലകവും സർട്ടിഫിക്കറ്റുമാണ് ഒന്നാം സ്ഥാനം. രണ്ടും മൂന്നും സ്ഥാനം നേടുന്ന വീഡിയോകൾക്ക് യഥാക്രമം 50,000, …

പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

March 19, 2023

കേരളത്തിനു പുറത്ത് അംഗീകൃത സ്ഥാപനങ്ങളിൽ പഠിക്കുന്ന പട്ടികജാതി വിദ്യാർഥികൾക്കുള്ള പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. പ്രവേശന പരീക്ഷയിലൂടെ മെറിറ്റ്/ റിസർവേഷൻ അടിസ്ഥാനത്തിൽ 2022-23 അധ്യയന വർഷം പ്രവേശനം നേടി പഠിക്കുന്ന അർഹരായവർക്ക് ഇ-ഗ്രാന്റ്‌സ് പോർട്ടൽ മുഖേന അപേക്ഷിക്കാം. അവസാന തീയതി മാർച്ച് 30. കൂടുതൽ വിവരങ്ങൾ …

ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ പ്രവേശനം

March 18, 2023

കണ്ണൂർ: തോട്ടട, നടുവില്‍ ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂളുകളില്‍ അടുത്ത അധ്യയന വര്‍ഷത്തെ എട്ടാം ക്ലാസ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഇപ്പോള്‍ ഏഴാം  ക്ലാസ്സില്‍ പഠിക്കുന്ന ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അപേക്ഷിക്കാം. പൊതു വിഷയങ്ങളോടൊപ്പം എഞ്ചിനീയറിങ്  ട്രേഡുകളായ ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ്, ഓട്ടോമൊബൈല്‍ എഞ്ചിനീയറിങ്, റഫ്രിജറേഷന്‍ ആന്റ് …

മോട്ടോറൈസ്ഡ് ട്രൈസ്‌കൂട്ടര്‍ വിതരണം: അപേക്ഷ ക്ഷണിച്ചു

March 18, 2023

സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്‍പനക്കാരുടെയും ക്ഷേമനിധി ബോര്‍ഡിലെ ഭിന്നശേഷിക്കാരായ ക്ഷേമനിധി അംഗങ്ങള്‍ക്ക് സൗജന്യമായി മോട്ടോറൈസ്ഡ് ട്രൈസ്‌കൂട്ടര്‍ വിതരണം ചെയ്യുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകന്‍/ അപേക്ഷക 2022 ജനുവരി ഒന്നിനു മുമ്പ് ക്ഷേമനിധിയില്‍ അംഗത്വമെടുത്തവരും 18നും 60നും ഇടയില്‍ പ്രായമുളളവരും നാല്‍പത് …

റേഷൻ വിതരണം: വ്യാജ വാർത്തകൾ തള്ളിക്കളയണം

March 18, 2023

സംസ്ഥാനത്തെ റേഷൻ വിതരണവുമായി ബന്ധപ്പെട്ടു സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾ തള്ളിക്കളയണമെന്നു ഭക്ഷ്യ – പൊതുവിതരണ വകുപ്പ് മന്ത്രിയുടെ ഓഫിസ് അറിയിച്ചു. വെള്ള കാർഡ് ഉപയോഗിച്ചു റേഷൻ സാധനങ്ങൾ വാങ്ങാത്തവരുണ്ടെങ്കിൽ ഈ മാസം 30നു മുൻപായി എന്തെങ്കിലും വാങ്ങി കാർഡ് ലൈവാക്കിയില്ലെങ്കിൽ അവ …

എന്റെ കേരളം 2023 ഹോര്‍ഡിങ്സ് സ്ഥാപിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു

March 17, 2023

പാലക്കാട് ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന എന്റെ കേരളം-2023 പ്രദര്‍ശന വിപണന മേളയുടെ (ഏപ്രില്‍ 9-15) പ്രചരണാര്‍ത്ഥം 20ഃ15 അടിയിലും 16ഃ10, 6ഃ4  അടിയിലുമായി ഹോര്‍ഡിങ്സ് സ്ഥാപിക്കാന്‍ അംഗീകൃത കമ്പനികളില്‍ നിന്നും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ 3.50 ലക്ഷം കവിയാത്ത വിധം …