കോഴിക്കോട്: മൂകാംബികയിലേക്ക് യാത്രയൊരുക്കി കെ.എസ്. ആർ.ടി.സി. ബജറ്റ് ടൂറിസം സെൽ

കോഴിക്കോട് നിന്നും മൂകാംബിക ക്ഷേത്രത്തിലേക്ക്  യാത്ര പോകാൻ അവസരമൊരുക്കുകയാണ് കോഴിക്കോട് കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെൽ.  മാർച്ച് 24 ന് രാത്രി എട്ട് മണിക്ക് കോഴിക്കോട് നിന്നും യാത്ര തിരിച്ച് മാർച്ച്‌ 25 ന് രാവിലെ മൂകാംബികയിൽ ദർശനം നടത്തും. അതിനുശേഷം ത്രിവേണി സന്ദർശിക്കും. തുടർന്ന് ഉഡുപ്പിയിലേക്കും അവിടെ നിന്ന് ഏഴു മണിക്ക് കോഴിക്കോട്ടേയ്ക്കും യാത്ര തിരിക്കും. യാത്ര പോകാൻ താത്പര്യമുള്ളവർക്ക് രാവിലെ 9.30 മുതൽ രാത്രി ഒൻപത് മണി വരെ 9846 100728, 9544477954, 99617 61708 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്ന് ജില്ലാ കോർഡിനേറ്റർ അറിയിച്ചു.

അന്താരാഷ്ട്ര വനിതാ വാരത്തോടനുബന്ധിച്ച് പതിമുന്ന് വ്യത്യസ്ത ട്രിപ്പുകൾ നടത്തി  കെ എസ് ആർ ടി സി യുടെ കോഴിക്കോട്  ബജറ്റ് ടൂറിസം സെൽ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. വേറിട്ട യാത്രകൾ നടത്തി ശ്രദ്ധേയമാവുകയാണ് കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെൽ.

Share
അഭിപ്രായം എഴുതാം