തിരുവനന്തപുരം: കെൽട്രോണിൽ ജേർണലിസം പഠിക്കാൻ അവസരം

കെൽട്രോൺ നടത്തുന്ന ജേർണലിസം കോഴ്‌സിന്റെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രിന്റ് മീഡിയ ജേർണലിസം, ടെലിവിഷൻ ജേർണലിസം, സോഷ്യൽ മീഡിയ ജേർണലിസം, മൊബൈൽ ജേർണലിസം, ആങ്കറിംഗ് എന്നിവയിലാണ് പരിശീലനം. മാധ്യമ സ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പ്, പ്ലേസ്മെന്റ് സഹായം എന്നിവയും നിബന്ധനകൾക്ക് വിധേയമായി ലഭിക്കും. ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്കും അവസാന വർഷ ബിരുദഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാമെന്ന് കെൽട്രോൺ നോളജ് സെന്റർ മേധാവി അറിയിച്ചു. തിരുവനന്തപുരം കേന്ദ്രത്തിൽ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഏപ്രിൽ അഞ്ച്. അപേക്ഷാ ഫോമിനും വിശദവിവരങ്ങൾക്കും 9544958182.

Share
അഭിപ്രായം എഴുതാം