പട്ടികവര്‍ഗ്ഗ വികസന വകുപ്പിനു കീഴില്‍ തിരുവനന്തപുരം ജില്ലയിലെ ഞാറനീലി, കുറ്റിച്ചാല്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സി.ബി.എസ്.ഇ വിദ്യാലയങ്ങളില്‍ 2023-24 അദ്ധ്യായന വര്‍ഷം ഒന്നാം ക്ലാസ്സ് പ്രവേശനത്തിനായുള്ള അപേക്ഷ ക്ഷണിച്ചു. കുടുംബ വാര്‍ഷിക വരുമാനപരിധി 2,00,000 രൂപയില്‍ അധികരിക്കാന്‍ പാടില്ല. രക്ഷകര്‍ത്താക്കള്‍ കേന്ദ്ര/സംസ്ഥാന/ പൊതുമേഖല ജീവനക്കാരല്ലെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. ഏപ്രില്‍ 10 ന് മുന്‍പായി ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസ് അടിമാലി, ട്രൈബല്‍ എക്സ്റ്റഷന്‍ ഓഫീസ് അടിമാലി, മൂന്നാര്‍, മറയൂര്‍ ഓഫീസുകളിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04864 224399.
ഇടുക്കി: സ്‌കൂള്‍ പ്രവേശനം അപേക്ഷ ക്ഷണിച്ചു
