റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അസം, ബംഗാള്‍: രണ്ടാം ഘട്ട വോട്ടിങ് 01/04/21 വ്യാഴാഴ്ച: അന്തര്‍സംസ്ഥാന അതിര്‍ത്തികളും നിരീക്ഷണത്തിലെന്ന് കമ്മീഷന്‍

March 31, 2021 - 10:04 pm

ന്യൂഡല്‍ഹി: ബംഗാളിലും അസമിലുമായി 69 സീറ്റുകളിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് നാളെ. രണ്ടാം ഘട്ട വോട്ടെടുപ്പിനുള്ള ഒരുക്കം പൂര്‍ത്തിയാക്കിയതായി തെരഞ്ഞെടുപ്പ് കമ്മിഷനും, സംസ്ഥാന ഭരണകൂടങ്ങളും അറിയിച്ചു. ഇന്നു വൈകുന്നേരത്തോടു കൂടി ഇലക്ഷന്‍ ഡ്യൂട്ടിക്ക് നിയോഗിച്ചവരെല്ലാം അതത് കേന്ദ്രങ്ങളില്‍ എത്തിയതായി ഇലക്ഷന്‍ കമ്മിഷന്‍ അറിയിച്ചു.കനത്ത മഴയേയും, മറ്റ് പ്രതികൂല ഘടകങ്ങളെയും അവഗണിച്ചാണ് വോട്ടിങ് ക്രമീകരണങ്ങളെല്ലാം പൂര്‍ത്തിയാക്കിയിരിക്കുന്നത്. പോളിങ്ങ് ബൂത്തുകള്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തുന്നതിനോടൊപ്പം തന്നെ അന്തര്‍സംസ്ഥാന അതിര്‍ത്തികളും നിരീക്ഷണത്തിലാണെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അധികൃതര്‍ അറിയിച്ചു.പോളിങ് സമാധാനപരമായി നടത്തുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി നിലവില്‍ 700 സിഎപിഎഫ് കമ്പനിയെയാണ് പശ്ചിമബംഗാളില്‍ വിന്യസിച്ചിരിക്കുന്നത്. അതേസമയം അസമില്‍ അഞ്ഞൂറ് സിഎപിഎഫ് സേനയെയും വിന്യസിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *