റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ടെൻഡറില്ലാതെ ഉരാളുങ്കലിന് പദ്ധതികള്‍ ലഭിച്ചിരുന്നത് ശിവശങ്ക്‌റിന്റെ ഇടപെടല്‍ മൂലമെന്ന് സ്വപ്നയുടെ മൊഴി

March 29, 2021 - 10:05 am

കൊച്ചി: ടെൻഡര്‍ ക്ഷണിക്കാതെ സര്‍ക്കാരിന്റെ വന്‍കിട പദ്ധതികളുടെ കരാര്‍ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് ലഭിച്ചിരുന്നതിന്റെ പിന്നില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറും മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് ‌സെക്രട്ടറി സിഎം രവീന്ദ്രനും എന്ന് സ്വപ്‌ന സുരേഷിന്റെ മൊഴി. 2020 ഡിസംബര്‍ 16ന് ഇഡിക്ക് ‌നല്‍കിയ മൊഴിയിലാണ് സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തല്‍. ഇങ്ങനെ സഹായിച്ചതിന് വന്‍തുക ഇവര്‍ക്ക് കോഴയായി ലഭിച്ചിരുന്നതായും മൊഴിയില്‍ പറയുന്നു.

യുഎഇ കോണ്‍സുലേറ്റ് വഴി നടത്തിയ സ്വര്‍ണ്ണക്കടത്തും ഇലക്ട്രോണിക്ക് സാധനങ്ങളുടെ കളളക്കടത്തും മുഖ്യമന്ത്രിയുടെ ഓഫീസിലെ ശിവശങ്കറിന്റെ ടീമിന് അറിയാമായിരുന്നെന്ന് 2020 നവംബര്‍ 10ന് സ്വപ്‌ന നല്‍കിയ മൊഴിയില്‍ പറയുന്നു. സിഎം രവീന്ദ്രന്‍, പുത്തലത്ത് ദിനേശന്‍, സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ സജി ഗോപിനാഥ് ,റെസി ജോര്‍ജ് എന്നിവരാണോ ടീമിലെ അംഗങ്ങളെന്ന ചോദ്യത്തിന് അതെ അങ്ങനെ കേട്ടുവെന്നായിരുന്നു സ്വപ്‌നയുടെ മറുപടി

ജയില്‍ ഡിജിപി ഒരുതവണയും സൗത്ത് സോണ്‍ ഡിഐജി (ജയില്‍) അജയ്
കുമാര്‍ നാലഞ്ചുതവണയും കാണാന്‍ വന്നു. ജയിലില്‍ സുരക്ഷ ഉറപ്പാക്കുമെന്ന് അജയ് കുമാര്‍ പറഞ്ഞു. ജീവന് ഭീഷണിയുളളതിനാല്‍ ഇപ്പോള്‍ പുറത്തു പോകുന്നത് സുരക്ഷിതമല്ലെന്നും ആറേഴുമാസത്തേക്ക് ജാമ്യാപേക്ഷ നല്‍കരുതെന്നും ഉപദേശിച്ചു. ഇതിനുശേഷം കേസുകളില്‍ നിന്നെല്ലാം മുക്തയായി പുറത്തിറങ്ങാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. സന്തോഷത്തെടെയിരിക്കാനും, ഈ സമയവും കടന്നുപോകുമെന്നും അദ്ദഹം ആശ്വസിപ്പിച്ചു.ഇഡിയുടെ കസ്റ്റഡിയിലിരിക്കെ വിഷമിക്കേണ്ടെന്നും എന്നെ രക്ഷിക്കാന്‍ ആളുകളുണ്ടെന്നും ഉടന്‍ ജയില്‍മോചിതയാവുമെന്നും സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഒരു സീനിയര്‍ വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ പറഞ്ഞു. മുഖ്യമന്ത്രിക്കും ശിവശങ്കറിനും എതിരെ മൊഴി നല്‍കരുതെന്നും അവര്‍ പറഞ്ഞു. അടുത്ത ദിവസം ഡ്യൂട്ടിക്കുവന്നപ്പോള്‍ ആരോടോ തന്റെ കാര്യം പറഞ്ഞിട്ടുണ്ടെന്നും താന്‍ പറഞ്ഞതുപോലെ പറയണമെന്നും സ്‌പെഷല്‍ ബ്രാഞ്ചിന് ഇക്കാര്യം കേള്‍ക്കണമെന്നും പറഞ്ഞു . തുടര്‍ന്ന് ഫോണില്‍ ഇക്കാര്യം പറയിച്ചുവെന്നും മൊഴിയില്‍ പറയുന്നു .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *