കൊച്ചി: ആധുനീക കാലത്തെ ആരോഗ്യ പ്രശ്‌നങ്ങളില്‍ ആയൂര്‍വേദത്തിന് പ്രസക്തയേറിയെന്ന് കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് യശോ നായിക്. ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ(കെഎസ്ജിഎംഒഎ)യുടെ പതിനേഴാമത് സംസ്ഥാന കൗണ്‍സില്‍ ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കേന്ദ്രമന്തി. സര്‍ക്കാര്‍ സ്വകാര്യ മേഖലയിലെ ആയുര്‍വേദ ഡോക്ടര്‍മാരുടെ പൊതു സംഘടനയാണ് കെഎസ്ജിഎംഒഎ.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കലൂര്‍ റിന്യൂവല്‍ സെന്ററില്‍ നടന്ന സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് ഡോ.രാജുതോമസ് അദ്ധ്യക്ഷത വഹിച്ചു. ഹൈബി ഈഡന്‍ എം.പി മുഖ്യാതിഥിയായിരുന്നു.സംസ്ഥാന വനിത കമ്മീഷന്‍ ചെയര്‍പേഴ്‌സന്‍ എംസി ജോസഫൈന്‍ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ.സാദത്ത് ദിനകര്‍ ,നാഷണല്‍ ആയുഷ് മിഷന്‍എസ്.പി എം ഡോ.പി.ആര്‍.സജി, ഫെഡറല്‍ ബാങ്ക് അസി.വൈസ് പ്രസിഡന്റ് സ്‌നേഹ എന്‍ നായര്‍ , കെഎസ്ജിഎംഒഎ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. വി.ജെ സെബി എന്നിവര്‍ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി ഡോ.രാജു തോമസ് (പ്രസിഡന്റ്)ഡോ.സി.സി ലീന(വൈസ് പ്രസിഡന്റ് ), ഡോ.സാദത്ത് ദിനകര്‍(ജനറല്‍ സെക്രട്ടറി),ഡോ.പി.ആര്‍.സജി,ഡോ.പിആര്‍ രാജ്‌മോഹൻ,ഡോ.കെ.സി അജിത് (ജോയിന്റ് സെക്രട്ടറിമാര്‍, ഡോ.മന്‍സൂര്‍ അലി ഗുരുക്കള്‍(ട്രഷറാര്‍),ഡോ.സൂസന്‍ ജേക്കബ്ബ് (വനിത ചെയര്‍ പേഴ്‌സണ്‍), )ഡോ. ജയശ്രീ ധനേഷ്, (വനിത കണ്‍വീനര്‍)എന്നിവരെ തെരഞ്ഞെടുത്തു.




