റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചെന്നൈ: അണ്ണാ ഡിഎംകെ ഇപ്പോള്‍ ജയലളിതയുടെ പാര്‍ട്ടിയല്ലെന്നും നിര്‍ഭാഗ്യവശാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അടിമയായി മാറിയിരിക്കുകയാണെന്നും എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 12/03/21 വെള്ളിയാഴ്ച ചെന്നൈയില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എഐഎഡിഎംകെ ഇപ്പോള്‍ മാഡം ജയലളിതയുടെ പാര്‍ട്ടിയല്ല. ബിജെപിയില്‍നിന്നും എല്ലായ്‌പ്പോഴും അകന്നുനിന്നയാളാണ് ജയലളിത. നിര്‍ഭാഗ്യവശാല്‍ അണ്ണാ ഡിഎംകെ ഇപ്പോള്‍ നരേന്ദ്രമോദിയുടെ അടിമയായി മാറിയെന്നും ഉവൈസി കുറ്റപ്പെടുത്തി. കോണ്‍ഗ്രസുമായുള്ള സഖ്യവുമായി ബന്ധപ്പെട്ട് ഡിഎംകെയ്‌ക്കെതിരെയും ഉവൈസി രൂക്ഷമായ വിമർശനം ഉന്നയിച്ചു. വരുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ വാണിയമ്പാടി, കൃഷ്ണഗിരി, ശങ്കരപുരം എന്നിങ്ങനെ മൂന്ന് മണ്ഡലങ്ങളിലാണ് അസദുദ്ദീന്‍ ഉവൈസിയുടെ പാര്‍ട്ടി മല്‍സരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *