നേമം വേണ്ട, പുതുപ്പള്ളി ഇല്ലെങ്കില്‍ മത്സരിക്കാനില്ലെന്ന് ഹൈക്കമാന്റിനോട് ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: രൂക്ഷമായ ത്രികോണ പോരാട്ടം നടക്കുന്ന നേമത്ത് മത്സരിക്കണമെന്ന ഹൈക്കമാന്റ് നിര്‍ദ്ദേശം തള്ളി ഉമ്മന്‍ചാണ്ടി,
പുതുപ്പള്ളി വിടാന്‍ താത്പര്യമില്ലെന്നും പുതുപ്പള്ളി ഇല്ലെങ്കില്‍ താൻ മത്സരിക്കാനില്ലെന്നും ഉമ്മന്‍ചാണ്ടി ഹൈക്കമാന്റിനെ അറിയിച്ചതായാണ് സൂചന. രമേശ് ചെന്നിത്തലയോ കെ. മുരളീധരനോ നേമത്ത് മത്സരിക്കുന്നതില്‍ തനിക്ക് എതിര്‍പ്പ് ഇല്ലെന്നും ഉമ്മന്‍ചാണ്ടി പ്രതികരിച്ചു.

നേമത്ത് നിർത്തി തോൽപിക്കാൻ ചിലർ ശ്രമിക്കുന്നു എന്ന സംശയമാണ് ഉമ്മൻ ചാണ്ടി കടുപ്പിക്കുന്നതിനു പിന്നിൽ എന്നാണ് അദ്ദേഹത്തിന്റെ വിശ്വസ്തരായ ചിലർ പറയുന്നത്. തനിക്ക് തിരിച്ചടി നല്‍കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നേമത്തേക്ക് എത്തിക്കാന്‍ നോക്കുന്നത് എന്ന വിലയിരുത്തലിലാണ് ഉമ്മൻ ചാണ്ടി.

ബിജെപിക്ക് എതിരെയുള്ള പോരാട്ടത്തിന് സംസ്ഥാന വ്യാപകമായി ശക്തി പകരാന്‍ ഉമ്മന്‍ചാണ്ടിയോ കെ. മുരളീധരനോ നേമത്ത് നിന്ന് മത്സരിക്കണമെന്നാണ് ഹൈക്കമാന്റ് പറഞ്ഞിരുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →