പുത്തനത്താണി: കല്‍പ്പകഞ്ചേരിയില്‍ 14 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ രണ്ടാനച്ഛന്‍ അറസ്റ്റിലായി. അതിരുമട തവളംചിനയില്‍ വാടകവീട്ടില്‍ താമസിക്കുന്ന കൊല്ലം പാരിപ്പളളി സ്വദേശിയായ 47 കാരനെയാണ് കല്‍പ്പകഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. വയറിന് അസ്വസ്ഥത അനുഭവപ്പെട്ട കുട്ടി അമ്മയുടെ കൂടെ പുത്തനത്താണിയില്‍ പരിശോധനക്കെത്തിയപ്പോഴാണ് ഗര്‍ഭിണിയായ വിവരം അറിഞ്ഞത്. ഉടനെ ഡോക്ടര്‍ കല്‍പ്പകഞ്ചേരി പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
14 കാരിയെ ഗര്‍ഭിണിയാക്കിയ രണ്ടാനച്ഛന്‍ അറസ്റ്റിലായി
