റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഡിവൈഎഫ്ഐ നേതാവ് മുഹമ്മദ് റിയാസും ടി.വി. രാജേഷ് എംഎൽഎയും റിമാന്റിൽ

March 2, 2021 - 3:51 pm

കോഴിക്കോട്: ഡിവൈഎഫ്ഐ ദേശീയ അധ്യക്ഷൻ പി.എ. മുഹമ്മദ് റിയാസ്, കല്ല്യാശ്ശേരി എംഎൽഎ ടി.വി.രാജേഷ് എന്നിവരെ റിമാൻഡ് തടവിലാക്കാൻ കോടതി ഉത്തരവിട്ടു. കോഴിക്കോട് സിജെഎം കോടതി നാലാണ് 02/03/21 ചൊവ്വാഴ്ച റിമാൻഡ് തടവിലാക്കാൻ ഉത്തരവിട്ടത്.

2016-ൽ വിമാനസര്‍വ്വീസുകൾ വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് കോഴിക്കോട് എയര്‍ ഇന്ത്യ ഓഫീസിലേക്ക് ഡിവൈഎഫ്ഐ നടത്തിയ മാര്‍ച്ച് അക്രമാസക്തമായിരുന്നു. മാര്‍ച്ചിന് നേതൃത്വം നൽകിയ അന്നത്തെ ഡിവൈഎഫ്ഐ നേതാക്കളായ മുഹമ്മദ് റിയാസ്, ടിവി രാജേഷ്, കെ.കെ.ദിനേശൻ എന്നിവരെ പ്രതികളാക്കി പൊലീസ് കേസെടുക്കുകയും ചെയ്തു.

ഈ കേസിലാണ് ഇപ്പോൾ കോടതി പ്രതികളെ റിമാൻഡിലാക്കാൻ ഉത്തരവിട്ടിരിക്കുന്നത്. നേരത്തെ കേസിൽ പ്രതികളായ നേതാക്കളെല്ലാം ജാമ്യം നേടിയിരുന്നുവെങ്കിലും പിന്നീട് ഇവരുടെ ജാമ്യം റദ്ദായി. വിചാരണ കോടതിയിൽ ഹാജരാവാൻ ഹൈക്കോടതി നിര്‍ദേശിക്കുകയും ചെയ്തു. കേസ് പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കാൻ ഹൈക്കോടതി വിചാരണകോടതിയോടും നിര്‍ദേശിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *