കോഴിക്കോട് കോൺഗ്രസ് സ്ഥാനാർഥി സാധ്യതാ പട്ടികയായി, ബാലുശേരിയിൽ നടൻ ധർമ്മജൻ

കോഴിക്കോട്: കോഴിക്കോട് കോൺഗ്രസ് സ്ഥാനാർഥി സാധ്യതാ പട്ടികയായി. കോഴിക്കോട് നോർത്തിൽ കെഎസ്‌യു പ്രസിഡന്റ് അഭിജിത് സ്ഥാനാർത്ഥിയാകും. ബാലുശേരിയിൽ നടൻ ധർമ്മജൻ ബോൾഗാട്ടി മത്സരിക്കും. പേരാമ്പ്രയിൽ കെസി അബു മത്സരിക്കും. കൊയിലാണ്ടിയിൽ എൻ സുബ്രഹ്മണ്യൻ, രാജീവൻ മാസ്റ്റർ എന്നിവരിൽ ഒരാൾ മത്സരിക്കും. എലത്തൂർ ജനതാദളിന് നൽകാനും കോൺഗ്രസിൽ ധാരണയായി.

അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിൽ മൽസരിക്കാനില്ലെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചു. മുന്നണിയെ അധികാരത്തിലെത്തിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. തെരത്തെടുപ്പ് സമിതി യോഗത്തിലായിരുന്നു മുല്ലപ്പള്ളിയുടെ പ്രഖ്യാപനം. വിഎം സുധീരനും മത്സരിക്കാനില്ലെന്ന് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →