മെസ്സി‌ക്കെതിരേ മോശം വാര്‍ത്ത: ജനപ്രീതി വര്‍ധിപ്പിക്കാന്‍ പി.ആര്‍. കമ്പനിയെ ഉപയോഗിച്ച് പ്രചാരണം നടത്തിയതിനും ബര്‍തോമി അറസ്റ്റില്‍

മാഡ്രിഡ്: പ്രതിഛായ വര്‍ധിപ്പിക്കാന്‍ പി.ആര്‍. കമ്പനിയെ ഉപയോഗിച്ച് വ്യാജപ്രചാരണം നടത്തിയെന്ന കേസില്‍ സ്പാനിഷ് ഫുട്ബോള്‍ ബാഴ്സലോണയുടെ മുന്‍ പ്രസിഡന്റ് ജോസഫ് ബര്‍തോമി അറസ്റ്റില്‍. ഒപ്പം ലയണല്‍ മെസ്സി അടക്കമുള്ള പ്രധാന താരങ്ങള്‍ക്കെതിരേ സാമൂഹിക മാധ്യമങ്ങള്‍ വഴി മോശം വാര്‍ത്തകള്‍ പ്രചരിപ്പിക്കാനുമായിരുന്നു ബര്‍തോമിയുടെ ശ്രമം. അദ്ദേഹത്തിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ആയിരുന്ന ഓസ്‌കാര്‍ ഗ്രാവു, ലീഗല്‍ ഡയറക്ടര്‍ റോമന്‍ ഗോമസ് എന്നിവരും അറസ്റ്റിലായി. ബാഴ്സയുടെ സ്വന്തം സ്റ്റേഡിയം ന്യൂക്യാമ്പിലുള്ള ഓഫീസ് റെയ്ഡ് ചെയ്ത ശേഷമാണു പോലീസ് ബര്‍തോമിയെ അദ്ദേഹത്തിന്റെ വീട്ടില്‍ വച്ച് അറസ്റ്റ് ചെയ്തത്. ‘ബാഴ്സ ഗേറ്റ്’ എന്ന പേരില്‍ വിവാദമായ സംഭവത്തെ കുറിച്ചുള്ള രേഖകള്‍ ബാഴ്സ അധികൃതര്‍ കൈമാറിയെന്നാണു സൂചന. പി.ആര്‍. കമ്പനിയായ 13 ആണ് ബര്‍തോമിക്കു വേണ്ടി പ്രവര്‍ത്തിച്ചത്.അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് അദ്ദേഹത്തെ പ്രസിഡന്റ് സ്ഥാനത്തുനിന്നു പുറത്താക്കിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →