റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോവിഡ് 19: മൂന്നാറില്‍ മാര്‍ച്ച് 31 വരെ നിരോധനം

March 16, 2020 - 10:24 am

ഇടുക്കി മാര്‍ച്ച് 16: കോവിഡ് 19 സ്ഥിരീകരിച്ച മൂന്നാറില്‍ ഈ മാസം അവസാനം വരെ വിനോദസഞ്ചാരത്തിന് നിരോധനമാണ്. മൂന്നാറില്‍ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായുള്ള പരിശോധന ഇന്ന് മുതല്‍ കര്‍ശനമായി നടപ്പാക്കും. മൂന്നാറിലെത്തുന്ന സഞ്ചാരികളെയെല്ലാം പരിശോധിക്കാന്‍ ജില്ലാ ഭരണകൂടം നിയോഗിച്ച നാല് സംഘങ്ങള്‍ രാവിലെ മുതല്‍ പ്രവര്‍ത്തനം തുടങ്ങും.

മൂന്നാറിലെത്തുന്നവര്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടോയെന്ന് പരിശോധിക്കുകയാണ് പുതുതായി നിയോഗിച്ച നാല് സംഘങ്ങളുടെ കര്‍ത്തവ്യം. തെര്‍മല്‍ സ്കാനര്‍ അടക്കമുള്ളവയായിട്ടായിരിക്കും സംഘത്തിന്റെ പ്രവര്‍ത്തനം. പനിയുള്ളവരെ കണ്ടെത്തിയാല്‍ ഉടന്‍ പരിശോധനയ്ക്ക് വിധേയരാക്കും. ചിന്നാര്‍, കമ്പംമെട്ട്, കുമളി, ചെക്പോസ്റ്റുകളിലും ഇന്ന് മുതല്‍ പരിശോധന കര്‍ശനമാക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *