റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോവിഡ് 19: വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസ്

March 12, 2020 - 12:46 pm

മലപ്പുറം മാർച്ച് 12: കോവിഡ് 19 ബാധയുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ ജില്ലയില്‍ രണ്ടുകേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ജില്ലാ പോലീസ് മേധാവി യു. അബ്ദുള്‍ കരീം യോഗത്തില്‍ അറിയിച്ചു. കോണ്‍കോട്ടിയിലെ ആശുപത്രികളിലും തിരൂര്‍ ജില്ലാ ആശുപത്രിയിലും വൈറസ് ബാധ റിപ്പോര്‍ട്ടു ചെയ്തെന്ന വിധത്തില്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരണം നടത്തിയവര്‍ക്കെതിരെയാണ് കേസെടുത്തത്. തെറ്റായ വാര്‍ത്തകള്‍ നല്‍കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സമൂഹമാധ്യമങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *