റിയാദ് മാര്‍ച്ച് 12: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ സൗദി അറേബ്യ നിര്‍ത്തലാക്കി. സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്. ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇന്ത്യ, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ളവരെ ഒഴിവാക്കിയിട്ടുണ്ട്. യൂറോപ്യന്‍ യൂണിയന്‍, സ്വിറ്റ്സര്‍ലാന്റ്, ഇന്ത്യ, പാകിസ്ഥാന്‍, ശ്രീലങ്ക, ഫിലിപ്പീന്‍സ്, കെനിയ, ജിബൂട്ടി തുടങ്ങിയിടങ്ങളിലേക്കുള്ള വിമാന സര്‍വ്വീസും സൗദി റദ്ദാക്കിയതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
പുതിയ അറിയിപ്പുണ്ടാകുന്നതുവരെ വിലക്ക് ഏര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ നിന്നുള്ളവരെ സൗദിയില്‍ പ്രവേശിപ്പിക്കില്ല. 45 പേര്‍ക്കാണ് സൗദിയില്‍ കൊറോണ സ്ഥിരീകരിച്ചത്. സൗദിയില്‍ നിന്ന് നാട്ടില്‍ പോകാന്‍ റീഎന്‍ട്രിയോ എക്സിറ്റ് വിസയോ നേടി കാത്തിരിക്കുന്നവര്‍ക്ക് രാജ്യം വിടാനും മറ്റിടങ്ങളില്‍ അവധിയില്‍ കഴിയുന്നവര്‍ക്ക് സൗദിയിലേക്ക് മടങ്ങാനും 72 മണിക്കൂര്‍ സമയം അനുവദിച്ചിട്ടുണ്ട്.




