സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് ഐക്യദാര്‍ഢ്യവുമായി പ്രതിപക്ഷ യുവജന സംഘടനകളും, തിരുവനന്തപുരത്തും കോഴിക്കോടും സംഘർഷം

കോഴിക്കോട്: സമരം നടത്തുന്ന പിഎസ്‌സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി തിരുവനന്തപുരത്തും കോഴിക്കോടും പ്രതിഷേധം. തിരുവനന്തപുരത്ത് എംഎസ്എഫിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ മാർച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ എത്തിയപ്പോൾ സംഘർഷമുണ്ടായി. കോഴിക്കോട് കലക്ടറേറ്റില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിലും സംഘര്‍ഷം ഉണ്ടായി.

തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുന്നില്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി പ്രയോഗിച്ചു. പിന്നീട് എംജി റോഡിനു മുന്നില്‍ ഉപരോധിക്കുന്നതിനിടെ പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കി. കോഴിക്കോട് കലക്ടറേറ്റിനു മുന്നിലുള്ള റോഡില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയാണ്. ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവര്‍ത്തകര്‍ പോകാഞ്ഞതോടെ പൊലീസ് ലാത്തി ചാര്‍ജ് നടത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →