കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത് ധനുഷ് നായകനാകുന്ന പുതിയ സിനിമയാണ് ജഗമേ തന്തിരം. ഈ സിനിമയുടെ ഫോട്ടോകൾ ഓൺ ലൈനിൽ തരംഗമായിരുന്നു
ജഗമേ തന്തിരംത്തിന്റെ റിലീസ് തിയേറ്റർ തന്നെ വേണമെന്ന ധനുഷിന്റെ ആഗ്രഹത്തെ കുറിച്ചാണ് പുതിയ വാർത്ത. സിനിമ ഒടിടിയിൽ റിലീസ് ചെയ്യുമെന്ന വാർത്തയുടെ സാഹചര്യത്തിലാണ് ധനുഷിന്റെ പ്രതികരണം വന്നിരിക്കുന്നത്. എല്ലാ തീയേറ്റർ ഉടമകളും വിതരണക്കാരും സിനിമ സ്നേഹികളും എന്റെ ആരാധകരും ആഗ്രഹിക്കുന്നതുപോലെ ജഗമേ തന്തിരം തിയേറ്ററിൽ തന്നെ റിലീസ് ചെയ്യണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. മലയാളി താരം ജോജുവും ജഗമേ തന്തിരം എന്ന ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. പരിയേറും പെരുമാൾ എന്ന ശ്രദ്ധേയ ചിത്രത്തിന്റെ സംവിധായകൻ മാരി ശെൽവരാജിന്റെ ധനുഷ് ചിത്രമായ കർണ്ണൻ ഏപ്രിൽ തിയറ്ററിലെത്തും എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

