കൊല്ലം മാര്‍ച്ച് 5: ദേവനന്ദയുടെ മരണത്തില്‍ അന്വേഷണം തുടരുന്നുവെങ്കിലും സംശയകരമായ ഒന്നും കണ്ടെത്താന്‍ ഇതുവരെയായില്ലെന്ന് അന്വേഷണ ചുമതലയുള്ള ചാത്തന്നൂര്‍ എസിപി ജോര്‍ജ്ജ് കോശി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉള്ളതുപോലെ മുങ്ങിമരണമെന്ന നിഗമനത്തിലേക്കാണ് അന്വേഷണവും എത്തുന്നത്. അന്വേഷണത്തിന്‍റെ തുടര്‍ച്ചയായി ഫോറന്‍സിക് സംഘം സംഭവസ്ഥലം പരിശോധിച്ചു. കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്. 40ലേറെപ്പേരെ ഇതിനോടകം ചോദ്യം ചെയ്തു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വിഭാഗം മേധാവി ഡോ കെ ശശികലയുടെ നേതൃത്വത്തിലുള്ള ഫോറന്‍സിക് സംഘം സ്ഥലത്തെത്തി വിശദമായി പരിശോധിച്ചു. ഈ ഫോറന്‍സിക് റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാകും തുടര്‍ അന്വേഷണം.

