ന്യൂഡല്‍ഹി: ഡല്‍ഹിയിലെ രോഹിണിയില്‍ നിന്നുളള ദമ്പതികളുടെ മകളായ ഒന്നരവയസുകാരിയുടെ അവയവങ്ങള്‍ അഞ്ചുപേരെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചു.കളിക്കുന്നതിനിടെ വീടിന്റെ മുകള്‍നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് അബദ്ധത്തില്‍ വീണുപോയതാണ് 20 മാസം പ്രായമുളള ധനിഷ്ഠ. ഹൃദയം നുറുങ്ങുന്ന വേതനകളോടെ ആ പിതാവ് പറഞ്ഞു’ തലച്ചോറ് മരിച്ചതിനാല്‍ ധനിഷ്ഠയുടെ അവസ്ഥ മാറ്റാനാവില്ലെന്ന് ഡോക്ടര്‍മാര്‍ ഞങ്ങളോട് പറഞ്ഞു. ചികിത്സ നടക്കുമ്പോള്‍ ,കുട്ടികളെ സുഖപ്പെടുത്താന്‍ ആവശ്യമായ അവയവങ്ങളെ കുറിച്ച് വളരെയധികം ആശങ്കാ കുലരായ മറ്റ് മാതാപിതാക്കളെ ഞങ്ങള്‍ കണ്ടുമുട്ടി. അവളുടെ മസ്തിഷ്‌ക്കം മരിച്ചതായി പ്രഖ്യാപിച്ചതിനാല്‍ ജീവന്‍ രക്ഷിക്കാന്‍ ഞങ്ങളുടെ മകളുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ കഴിയുമോ എന്ന് ഞങ്ങള്‍ ഡോക്ടര്‍മാരോട് ചോദിച്ചു. ഡോക്ടര്‍ അതെയെന്ന് പറഞ്ഞു ‘ ആപിതാവ് ആശിഷ്‌കുമാര്‍ പറഞ്ഞു അവളുടെ മൃതദേഹം സംസ്‌ക്കരിക്കുന്നതിനേക്കാളേറെ മറ്റുകുട്ടികളെ രക്ഷിക്കാന്‍ ഉപയോഗപ്പെടുത്താന്‍ ഞങ്ങള്‍ ഒരുമിച്ച് തീരുമാനിച്ചു. കുറഞ്ഞപക്ഷം അവള്‍ ഈ രീതിയിലെങ്കിലും ജീവിക്കുന്നത് ഞങ്ങള്‍ക്ക് ആശ്വാസം ഉണ്ടാക്കും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അങ്ങനെ ആ കുഞ്ഞിന്റെ അവയവങ്ങള്‍ അഞ്ചുരോഗികളില്‍ ഉപയോഗിച്ചു. അവളുടെ ഹൃദയവും ,കരളും രണ്ടുകുട്ടികള്‍ക്ക ദാനം ചെയ്തു. വൃക്ക ഒരു മുതിര്‍ന്നയാള്‍ക്ക് നല്‍കി. കോര്‍ണിയ ഭാവിയില്‍ ഉപയോഗിക്കാനായി സൂക്ഷിച്ചുവച്ചു. 2021 ജനുവരി 11നാണ് ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ധനിഷ്ഠയുടെ മസ്തിഷ്‌ക്ക മരണം സംഭവിച്ചത്.

