കണ്ണൂര്‍: ബസ് യാത്രക്കാരിയുടെ മാല പൊട്ടിച്ചെടുത്ത തമിഴ്‌നാട് സ്വദേശികളായ മൂന്ന് നാടോടി സ്ത്രീകള്‍ പിടിയില്‍.
ബസില്‍ യാത്ര ചെയ്യുകയായിരുന്ന കടമ്പൂര്‍ രഹില്‍ നിവാസിലെ എ. പത്മാവതിയുടെ മൂന്നേകാല്‍ പവന്റെ സ്വര്‍ണ മാലയാണ് പൊട്ടിച്ചത്
കേസിൽ തൂത്തുക്കുടി അണ്ണാ നഗര്‍ സ്വദേശികളായ നന്ദിനി ( 25 ), ഗീത (29), പരമേശ്വരി (24) എന്നിവരെയാണ് ഇടക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.
5-1-2021 ചൊവ്വാഴ്ച വൈകുന്നേരം തലശ്ശേരിയില്‍ നിന്നും ചക്കരക്കല്ലിലേക്ക് പോവുകയായിരുന്ന ബസ്സിലാണ് മോഷണശ്രമം നടത്തിയത്. തുടർന്ന് കണ്ണോത്തും യുപി സ്കൂള്‍ ബസ് സ്റ്റോപ്പിനടുത്ത് വച്ച് വൈകുന്നേരം 6.25 ഓടെ പ്രതികളെ പിടികൂടി.മാല നഷ്ടപ്പെട്ടതു ശ്രദ്ധയില്‍ പെട്ടതോടെ പത്മാവതി പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
ബസിലെ യാത്രക്കാരായിരുന്ന തമിഴ്നാട് സ്വദേശികളായ മൂന്ന് നാടോടി സ്ത്രീകളില്‍ സംശയം തോന്നിയ പൊലീസ് അവരെ പിടികൂടി പരിശോധനയ്ക്ക് വിധേയമാക്കി.തുടര്‍ന്നാണ് മാല കണ്ടെടുത്തത്.

