റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊല്ലം: ജില്ല ആശുപത്രി കെട്ടിടത്തിന് മുകളില്‍ കയറി മധ്യവയസ്കൻ ആത്മഹത്യ ഭീഷണി മുഴക്കി.

കൊല്ലം അമ്പലംകുന്ന് സ്വദേശിയായ 58കാരനാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാൾ ആശുപത്രിയിൽ കോവിഡ് ചികിത്സയില്‍ ആയിരുന്നു. ആശുപത്രിയിലെ നാല് നില കെട്ടിടത്തിന്റെ രണ്ടാംനിലയിലെ സണ്‍ ഷെയ്ഡില്‍ കയറിയാണ് ഇയാൾ താഴേക്ക് ചാടുമെന്ന് ഭീഷണി മുഴക്കിയത്.

26-12-2020 ന് കോവിഡ് ബാധിച്ചതിനെ തുടര്‍ന്നാണ് ഇയാളെ ജില്ല ആശുപത്രിയിൽ കോവിഡ് വാര്‍ഡില്‍ പ്രവേശിപ്പിച്ചത്.
പിന്നീട് കോവിഡ് നെഗറ്റീവായതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്യാനിരിക്കുകയായിരുന്നു.

ഫയര്‍ഫോഴ്സും, പൊലീസും സ്ഥലത്തെത്തി താഴെ ഇറക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ അനുസരിച്ചില്ല. തുടർന്ന് രണ്ട് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ ഒരു മണിക്കൂറോളം ഇയാളുമായി സംസാരിച്ച്‌ അനുനയിപ്പിച്ച്‌ താഴെയെത്തിച്ചു. എന്തിനു വേണ്ടിയാണ് ആത്മഹത്യ ഭീഷണി മുഴക്കിയതെന്ന് ഇയാൾ വ്യക്തമാക്കിയിട്ടില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *