റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: ബ്രിട്ടനില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാനസര്‍വീസുകള്‍ റദ്ദാക്കിയ ഉത്തരവ് 2021 ജനുവരി ഏഴുവരെ നീട്ടാന്‍ വ്യോമമന്ത്രാലയം തീരുമാനിച്ചു. ഏഴിനു ശേഷം കര്‍ശനമായ നിയന്ത്രണങ്ങളോടെ സര്‍വീസ് പുനഃരാരംഭിക്കാനാണ് തീരുമാനം.

ബ്രിട്ടനില്‍ ജനിതകമാറ്റം സംഭവിച്ച കൊവിഡ് വ്യാപനം തീവ്രമായ സാഹചര്യത്തിലാണ് കാലാവധി നീട്ടിയത്. ഇതു സംസംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്ന് വ്യോമമന്ത്രി ഹര്‍ദീപ് സിങ് പുരി ട്വീറ്റ് ചെയ്തു.

വ്യോമമന്ത്രാലയത്തിൻ്റെ ഉത്തരവ് പ്രകാരം കഴിഞ്ഞ ആഴ്ചയാണ് ബ്രിട്ടനില്‍ നിന്നുള്ള വിമാനങ്ങള്‍ റദ്ദാക്കിയത്. ഇന്ത്യയിലും 20ഓളം പേര്‍ക്ക് കൊവിഡ് വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *