റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഹൈദരാബാദ്: അടുത്തിടെ യുകെയിൽ നിന്ന് തെലങ്കാനയിലേക്ക് മടങ്ങിയ 279 യാത്രക്കാരെ കണ്ടെത്താനായില്ലെന്ന് തെലുങ്കാല ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് യു കെയിൽ വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് അധികൃതരുടെ വെളിപ്പെടുത്തൽ.

തെലങ്കാന പോലീസ് പറയുന്നതനുസരിച്ച് യാത്രക്കാരിൽ 184 പേർ തെറ്റായ ഫോൺ നമ്പറും വിലാസവും നൽകിയത്. തിരിച്ചറിയാത്ത 92 പേർ അയൽ സംസ്ഥാനങ്ങളായ ആന്ധ്രാപ്രദേശ്, കേരളം, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ളവരാണെന്നും പൊലീസ് പറഞ്ഞു.

” പുതുതായി രോഗബാധിതരായവർ ജാഗ്രത പാലിക്കുക, മാസ്ക് ശരിയായി ഉപയോഗിക്കുക, ശാരീരിക അകലം പാലിക്കുക, പതിവായി കൈ കഴുകുക”, അദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *