രാജുനാരായണ സ്വാമി കോടതിയെ സമീപിക്കാനൊരുങ്ങുന്നു

തിരുവനന്തപുരം: നാളിതുവരെ ഒരു വിജിലന്‍സ് കേസോ അച്ചടക്ക നടപടിയോ നേരിടാത്ത തനിക്ക് അഡീഷണല്‍ ചീഫ് സെക്രട്ടറിയാകാനുളള സ്ഥാനകയറ്റം തടഞ്ഞതിനെതിരെ രാജുനായരായണ സ്വാമി ഐഎഎസ് കോടതിയെ സമീപിക്കാനൊരുങ്ങുന്നു. തന്റെ സ്ഥാന കയറ്റം തടഞ്ഞത് നിയമവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. താന്‍ സസ്‌പെന്‍ഷനിലല്ല. ഡെപ്യൂട്ടേഷനില്‍ കേന്ദ്ര നാളികേര ബോര്‍ഡിലായിരിക്കെ അവിടത്തെ അഴിമതി കണ്ടെത്തിയതിനെ തുടര്‍ന്നാണ് മാറിയത്. മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് നേടി മാര്‍ച്ച 17ന് ഇവിടെ ജോയിന്‍ ചെയ്‌തെങ്കിലും ഒമ്പതുമാസമായി നിയമനവും ശമ്പളവും ഇല്ല.

ഡിസംബര്‍ നാലിന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിന്റെ വാദങ്ങളെല്ലാം തളളി. എന്നിട്ടും നിയമനം നല്‍കുന്നില്ല. ഒമ്പത് മാസം പീഡിപ്പിച്ചതിന് ചിഫ് സെക്രട്ടറി വിശസ്വാസ് മേത്തക്കെതിരെ കേസ് നല്‍കും. സ്ഥാനകയറ്റം നിഷേധിച്ചാല്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും. .

അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട മൂന്നാര്‍ ദൗത്യത്തിന് ശേഷം എല്ലാ സ്ഥാനകയറ്റങ്ങളും കോടതിവഴിയാണ് നേടിയത്. അഴിമതിക്കെതിരെ പോരാടുന്ന തനിക്ക് ചില ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നാണ് പ്രധാനമായി ഭീഷണി നേരിടുന്നത്. അഴിമതിക്കാരായ ചില മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് തന്നോടുളള വ്യക്തി വൈരാഗ്യമാണ് കാരണമെന്നും സ്വാമി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →