റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരത്തെ കോൺഗ്രസ്സ് എംഎൽഎമാർക്ക് ബിജെപി ബന്ധമുണ്ടെന്ന് കെപിസിസി സെക്രട്ടറി

December 25, 2020 - 4:06 pm

തിരുവനന്തപുരം: തലസ്ഥാനത്തെ ചില കോൺഗ്രസ്സ് എംഎൽഎമാർക്ക് ബിജെപി ബന്ധമുണ്ടെന്ന് കെപിസിസി അവലോകനയോഗത്തിനിടെ ആക്ഷേപം. കെപിസിസി സെക്രട്ടറി മണക്കാട് സുരേഷാണ് ആരോപണം ഉന്നയിച്ചത്.

തലസ്ഥാനത്ത് പാര്‍ട്ടി നേതാക്കള്‍ക്ക് ബിജെപിയുമായി ധാരണയുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. തലസ്ഥാനത്ത് തുടര്‍ച്ചയായി ജയിക്കുന്ന എം.എല്‍.എമാര്‍ അവരുടെ ഭാവിക്ക് വേണ്ടി ബി.ജെ.പിയെ പിണക്കാതെ കൂടെനിര്‍ത്തുകയാണെന്നും സുരേഷ് ആരോപിച്ചു. തെളിവുകള്‍ പക്കലുണ്ടെന്നും അദ്ദേഹം പറഞ്ഞു. പരോക്ഷമായാണ് ചില നേതാക്കള്‍ക്കെതിരെയും ആരോപണം ഉന്നയിച്ചത്. വി എസ് ശിവകുമാര്‍, തമ്പാനൂര്‍ രവി, പാലോട് രവി, ശരത് ചന്ദ്ര പ്രസാദ് ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെയാണ് ആരോപണം .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *