റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

താമരശ്ശേരി ബിഷപ്പുമായി ലീഗ് നേതാക്കൾ കൂടിക്കാഴ്ച നടത്തി

December 25, 2020 - 4:11 pm

കോഴിക്കോട്: ക്രിസ്മസ് ദിനത്തില്‍ താമരശ്ശേരി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി മുസ്‌ലിം ലീഗ് നേതൃത്വം. ലീഗ് നേതാക്കളായ പി.കെ കുഞ്ഞാലികുട്ടി, സാദിഖലി ശിഹാബ് തങ്ങള്‍ തുടങ്ങിയവരാണ് ബിഷപ്പ് മാര്‍ റെമേജിയോസ് ഇഞ്ചനാനിയലുമായി കൂടിക്കാഴ്ച്ച നടത്തിയത്.

ക്രിസ്തുമസ് ആഘോഷത്തില്‍ പ​ങ്കെടുക്കാനായിട്ടാണ് കുഞ്ഞാലികുട്ടിയും സാദിഖലി ശിഹാബ് തങ്ങളും ​ കുന്നുമ്മൽ സെന്‍റ്​ ഫെറോന പള്ളിയിൽ എത്തിയത്. തുടർന്ന്​ തൊട്ടടുത്ത പള്ളിയിൽ എത്തിയ താമരശ്ശേരി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു.

അപ്രതീക്ഷിത കൂടിക്കാഴ്ച്ചയെന്നാണ് പറയുന്നതെങ്കിലും പി.കെ കുഞ്ഞാലികുട്ടിയുടെ തിരിച്ചുവരവും തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ഏറ്റ തിരിച്ചടികളും കൂടിക്കാഴ്ച്ചയില്‍ വിഷയമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ലഭിച്ച് കൊണ്ടിരുന്ന ക്രിസ്ത്യന്‍ വോട്ടുകള്‍ എല്‍.ഡി.എഫ് അടക്കമുള്ളവരിലേക്ക് മാറിയിരുന്നു. ജോസ് കെ മാണിയുടെ എല്‍.ഡി.എഫ് പ്രവേശനവും യു.ഡി.എഫില്‍ മുസ്‌ലിം ലീഗ് അപ്രമാദിത്വം വര്‍ധിക്കുന്നു എന്നതുമായിരുന്നു ഇതിന് കാരണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *