സാന്റിയാഗോ: അവസാനം അന്റാര്‍ട്ടിക്കയിലും കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് സ്ഥിരീകരിക്കുന്ന അവസാന ഭൂഖണ്ഡമാണ് അന്റാര്‍ട്ടിക്ക. ചിലിയന്‍ പട്ടാള ക്യാമ്പിലെ 58 സൈനികര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അന്റാര്‍ട്ടിക്കയിലെ ജനറല്‍ ബെര്‍ണാഡോ ഓഹിഗിന്‍സ് റിക്കല്‍മെ ബേസിലുള്ള 36 പേര്‍ക്കാണ് ആദ്യം വൈറസ് ബാധ സ്ഥിരീകരിച്ചതായി ചിലി സൈന്യം അറിയിച്ചത്. പിന്നീട് ചിലി നേവിയുടെ സെര്‍ജന്റ് ആല്‍ഡിയ എന്ന കപ്പലിലുള്ള 22 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിക്കുയായിരുന്നു. ജനവാസകേന്ദ്രമല്ലാത്ത അന്റാര്‍ട്ടിക്കയില്‍ റിസര്‍ച്ച് സ്റ്റേഷന് പോലെയുള്ള സ്ഥാപനങ്ങള്‍ മാത്രമേ ഉള്ളൂ.
അവസാനം അന്റാര്ട്ടികയിലുമെത്തി കൊവിഡ്!!
