റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബീജിങ്: ലോകത്തിലെ ഏറ്റവും വലിയ ദേശാന്തര പര്യടനം നടക്കുന്ന ചൈനീസ് പുതുവര്‍ഷവേളയായ ലൂണാര്‍ ന്യൂ ഇയര്‍ ആരംഭിക്കുന്നതിന് മുമ്പ് കൊറോണ വൈറസിനെതിരെ 5 കോടി ആളുകള്‍ക്ക് കുത്തിവയ്പ് നല്‍കാന്‍ ചൈന.

ആദ്യ ഘട്ട ഡോസുകള്‍ നല്‍കല്‍ ജനുവരി 15നകം പൂര്‍ത്തിയാക്കാമെന്നും രണ്ടാമത്തേത് ഫെബ്രുവരി 5 നകം പൂര്‍ത്തിയാക്കണമെന്നും അധികൃതര്‍ ആരോഗ്യ വിദഗ്ധരോട് ആവശ്യപ്പെട്ടിട്ടുണ്ട്.ചൈനീസ് കമ്പനികളായ സിനോഫാര്‍മും സിനോവാക് ബയോടെക് ലിമിറ്റഡും നിര്‍മ്മിച്ച വാക്‌സിനുകളുടെ 100 ദശലക്ഷം ഡോസുകള്‍ ഇതിനായി ഉടന്‍ വിതരണം ചെയ്യുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ആരോഗ്യ പ്രവര്‍ത്തകര്‍, പോലീസ് ഉദ്യോഗസ്ഥര്‍, അഗ്‌നിശമന സേനാംഗങ്ങള്‍, കസ്റ്റംസ് ഉദ്യോഗസ്ഥര്‍, ചരക്ക് കൈകാര്യം ചെയ്യുന്നവര്‍, ഗതാഗത, ലോജിസ്റ്റിക് തൊഴിലാളികള്‍ എന്നിവരാണ് ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ സ്വീകരിക്കുക.ഇതിനു ശേഷം ചൈനയിലെ സിചുവാന്‍ പ്രവിശ്യയില്‍ പ്രായമായവര്‍ക്കുള്ള വാക്‌സിനേഷന്‍ ആരംഭിക്കാന്‍ കഴിയുമെന്ന് അധികൃതര്‍ അറിയിച്ചു.

ലൂണാര്‍ ന്യൂ ഇയര്‍ ഒഴിവുദിനങ്ങളില്‍ ഹൈവേകളിലൂടെ ടോള്‍ ഇല്ലാതെ യാത്ര ചെയ്യുന്നതടക്കം നിരവധി ആനുകൂല്യങ്ങളുള്ള സമയമാണിത്. ടോള്‍ ഭാരമില്ലാത്തതിനാല്‍, വിദേശ രാജ്യങ്ങളിലേക്ക് വിനോദയാത്ര പോകുന്നതിനേക്കാളേറെ, ചൈനയിലെ വിവിധ പ്രവിശ്യകളിലേക്ക് കുടുംബത്തോടൊപ്പം യാത്രചെയ്യുന്ന തദ്ദേശീയരുടെ എണ്ണം വളരെ കൂടുതലാണ്. ഇതെല്ലാം മുന്‍കൂട്ടി കണ്ടാണ് വാക്‌സിനേഷന്‍ സര്‍ക്കാര്‍ നടത്തുന്നത്. 34 പ്രവിശ്യകളിലും ഒരേ സമയം കൊണ്ടാടപ്പെടുന്ന ഇത്തരം ആഘോഷങ്ങളാണ് ചൈനയുടെ സാംസ്‌കാരിക വൈവിധ്യത്തെ മറ്റുള്ളവയില്‍നിന്ന് വ്യത്യസ്തമാക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *