ന്യൂഡല്‍ഹി ഫെബ്രുവരി 11: രാജ്യത്തെ പൗരന്മാര്ക്ക് ഏക വ്യക്തി നിയമം കൊണ്ടുവരാനുള്ള ആലോചനകള്‍ ശക്തമാക്കി ബിജെപി. ഒരു രാജ്യം ഒരു നിയമം എന്ന പ്രഖ്യാപിത ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ബിജെപി നീക്കം. എല്ലാ എംപിമാരോടും രാജ്യസഭയില്‍ ഹാജരാകാനും സര്‍ക്കാര്‍ തീരുമാനത്തിന് ഒപ്പം നില്‍ക്കാനും നിര്‍ദ്ദേശിച്ച് ഇന്നലെ പാര്‍ട്ടി വിപ്പ് നല്‍കിയിരുന്നു.
ബില്ല് അവതരിപ്പിക്കാനുള്ള കൂടിയാലോചനകള്‍ ബിജെപി കേന്ദ്രങ്ങളിലും നടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. പാര്‍ലമെന്ററി പാര്‍ട്ടിയോഗവും ബിജെപി റദ്ദാക്കിയിട്ടുണ്ട്.

