വാഗമൺ, മൂന്നാർ മേഖലകളിൽ 100 ഏക്കറോളം കയ്യേറ്റ ഭൂമി സർക്കാർ തിരിച്ചുപിടിച്ചു

ഇടുക്കി: വാഗമൺ, മൂന്നാർ മേഖലകളിയായി 100 ഏക്കറോളം കയ്യേറ്റ ഭൂമി സർക്കാർ തിരിച്ചുപിടിച്ചു. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് കയ്യേറിയ സ്ഥലങ്ങൾ റവന്യു സംഘം തിരിച്ചുപിടിച്ചത്. വിവിധ ഗ്രൂപ്പുകളുടെ കൈവശമിരുന്ന 79 ഏക്കർ ഭൂമി സർക്കാർ തിരിച്ചുപിടിച്ചു. മൂന്നാർ എൽആർ തഹസിൽദാർ കെ. രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സർവ്വേ സംഘം ഉൾപ്പെടെയുള്ള സംഘമാണ് നടപടി സ്വീകരിച്ചത്.

ഇടുക്കി വാഗമൺ ഉളുപ്പുണിയിൽ സമീപകാലത്തെ വൻ കയ്യേറ്റമാണ് ഒഴിപ്പിച്ചത്. മൂന്നാർ പോതമേട്ടിൽ ട്രീ റിസോർട്ടിന്റെ ഭാഗമായി വ്യാജപട്ടയമുണ്ടാക്കി കൈവശപ്പെടുത്തിയ സ്ഥലവും ഏറ്റെടുത്തു. പതിനേഴരയേക്കർ ഭൂമിയാണ് പിടിച്ചെടുത്തത്. ഇരുപത്തിയഞ്ച് വർഷം നീണ്ട് നിന്ന നിയമ പോരാട്ടത്തിന് ശേഷമാണ് നടപടി.

വ്യാജപട്ടയമുണ്ടാക്കി 1995ലാണ് ഭൂമി കയ്യേറിയതായി റവന്യൂ സംഘം
കണ്ടെത്തിയത്. 2003-ൽ ജില്ലാകളക്ടർ ഈ ഉത്തരവ് ശരിവച്ചു. ഇപ്പോൾ റവന്യൂ വകുപ്പിന്റെ നടപടി ശരിവച്ച് ഹൈക്കോടതി ഉത്തരവിറക്കുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →