റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡൽഹി: പുതിയ കാർഷിക നിയമങ്ങളെ വീണ്ടും ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ഷകരെ സഹായിക്കാനാണ് കാര്‍ഷിക നിയമങ്ങളെന്നും രാജ്യത്തെ കര്‍ഷകര്‍ക്ക് പുതിയ വിപണി ഒരുക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്നും പ്രധാനമന്ത്രി പറഞ്ഞു. 12/12/20 ശനിയാഴ്ച ‘ഫിക്കി’ യുടെ 93-ാം വാർഷിക സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

കര്‍ഷകരുടെ അവസ്ഥ മെച്ചപ്പെടേണ്ടതുണ്ട്, ഓരോ കര്‍ഷകന്റെയും വരുമാനത്തില്‍ വലിയ വര്‍ധന ഉണ്ടാകാന്‍ പോകുകയാണെന്നും മോദി പറഞ്ഞു.
പുതിയ നിയമങ്ങൾ നിലവിൽ വരുന്നതോടെ കർഷകർക്ക് തങ്ങളുടെ വിളകൾ ചന്തകളിലോ പുറത്തുള്ളവർക്കോ വിൽക്കാൻ അവസരമുണ്ടാകുമെന്ന് മോദി പറഞ്ഞു.

“ അടുത്തിടെയുള്ള കാർഷിക നിയമങ്ങൾ കർഷകർക്ക് പുതിയ വിപണികളും സാങ്കേതികവിദ്യയിലേക്കുള്ള പ്രവേശനവും ഉറപ്പുവരുത്തുകയും കാർഷികമേഖലയിൽ നിക്ഷേപം കൊണ്ടുവരാൻ സഹായിക്കുകയും ചെയ്യും. കൃഷിക്കാർക്ക് ഇപ്പോൾ വിളകൾ ചന്തകളിലും പുറത്തുള്ളവർക്കും വിൽക്കാൻ അവസരമുണ്ട്.”

കാര്‍ഷിക മേഖലയില്‍ മതിയായ സ്വകാര്യവത്ക്കരണം നടന്നിട്ടില്ലെന്നും ഭക്ഷ്യസംഭരണത്തിലടക്കം സ്വകാര്യവത്ക്കരണം ആവശ്യമാണെന്നും മോദി പറഞ്ഞു. കാര്‍ഷിക മേഖലയില്‍ കേന്ദ്രം മാറ്റങ്ങള്‍ വരുത്തി. രാജ്യത്തെ കര്‍ഷകര്‍ ശക്തിപ്പെടുമ്പോള്‍ രാജ്യം ശക്തിപ്പെടും. കര്‍ഷകര്‍ക്ക് മുന്‍പിലുണ്ടായ തടസ്സങ്ങള്‍ ഇല്ലാതാക്കാനായിയെന്നും മോദി പറഞ്ഞു.
അതേ സമയം കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭം കൂടുതൽ ശക്തിപ്പെടുത്താനാണ് കർഷക സംഘടനകളുടെ നീക്കം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *