കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബിർഭം ജില്ലയിൽ നിന്നും ജമാഅത്തുൽ മുജാഹിദ്ദീൻ (ബംഗ്ലാദേശ്) തീവ്രവാദിയെ അറസ്റ്റുചെയ്തു. നജീബുള്ള എന്നാണ് ഇയാളുടെ പേരെന്ന് പൊലീസ് അറിയിച്ചു. ബിർഭം, കബിൽനഗർ പ്രദേശത്ത് നിന്ന് 10/12/20 വ്യാഴാഴ്ചയായിരുന്നു അറസ്റ്റ്. കബിൽ നഗറിൽ ഒരു ചായക്കട നടത്തിവരികയായിരുന്നു ഇയാൾ.
ഇയാളിൽ നിന്നും ലാപ്‌ടോപ്പ്, സിപിയു, ഏതാനും ഇലക്ട്രോണിക് ഗാഡ്‌ജെറ്റുകൾ എന്നിവ സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചെടുത്തിട്ടുണ്ട്.
2014 ൽ ബർദ്വാനിൽ നടന്ന സ്‌ഫോടനത്തിനുശേഷം 50 കാരനായ നജീബുള്ളയെ എസ്ടിഎഫ് നിരീക്ഷിച്ചു വരികയായിരുന്നു എന്നാണ് റിപ്പോർട്ട്.
ഈ വർഷം സെപ്റ്റംബറിൽ മുർഷിദാബാദിൽ നിന്ന് ഒൻപത് അൽ-ക്വയ്ദ തീവ്രവാദികളെ എൻഐഎ പിടികൂടിയതിനു ശേഷമാണ് ഇപ്പോൾ ഈ അറസ്റ്റ്.

