മലപ്പുറം: മലപ്പുറം ജില്ലയില്‍ വിവിധ പ്രദേശങ്ങളില്‍ ഭൂമികുലുക്കം അനുഭവപ്പെട്ടു. കുറ്റിപ്പുറം ചേകനൂര്‍ തവനൂര്‍പഞ്ചായത്തിന്റെ മംഗലം, തൃപ്രങ്ങോട് പുറത്തൂര്‍ ആലത്തിയൂര്‍ കട്ടച്ചിറ, തിരുന്നാവായ തുടങ്ങിയ സ്ഥലങ്ങളിലാണ് ഭൂമി കുലുക്കം വ്യാപകമായി അനുഭവപ്പെട്ടത്. 11.12.202 വെള്ളിയാഴ്ച രാത്രി 7.45 നും 8 മണിക്കും ഇടക്കാണ് ഭൂമികുലുക്കം അനുഭവപ്പെട്ടത്.
വിവധ മേഖലകളില്‍ വന്‍ മുഴക്കത്തോടയൊയിരുന്നു ചലനം. 2 സെക്കന്റു നേരമാണ് ചലനം അനുഭവപ്പെട്ടത്. കട്ടിലുകളിലും കസേരകളിലും ഇരുന്നവര്‍ക്ക് നേരിയ തരിപ്പുണ്ടായതായി അനുഭവസ്ഥര്‍ പറയുന്നു. ശബ്‌ദം കേട്ട് ഇടിമുഴക്കമാണെന്ന് കരുതി പലരും വീടിന് പുറത്തിറങ്ങിയപ്പോഴാണ് ഭൂചലനമാണെന്ന് മനസിലായത്.
കുറ്റിപ്പുറം പഞ്ചായത്തിന്റെയും ആതവനാട് പഞ്ചായത്തിന്റെയും വിവിധ പ്രദേശങ്ങളിലും കുലുക്കം അനുഭവപ്പെട്ടതായി പ്രദേശ വാസികള്‍ പറഞ്ഞു. ആലത്തിയൂര്‍ അങ്ങാടിയിലെ അരങ്ങത്ത് പറമ്പില്‍ ഹസ്സന്റെ വീട്ടിലും സെയ്‌താലിക്കുട്ടിയുടെ വീട്ടിലും കുലുക്കം അനുഭവപ്പെട്ടു. പുറത്തൂര്‍ ചെയറിയകക്കിടയില്‍ ഷഹലത്തിന്റെ വീട്ടിലെ ഉപകരണങ്ങളില്‍ കുലുക്കത്തിന്റെ ഭാഗമായി പ്രകമ്പനം അനുഭവപ്പെട്ടു. വിവിധ ഭാഗങ്ങളില്‍ റവന്യൂ സംഘം പരിശോധന നടത്തി.

