ശബരിമല: വിധിയുടെ പുനഃപരിശോധന ഹര്‍ജികളല്ല വിശാല ബഞ്ചിന് വിട്ടതെന്ന് എസ്ജി

ന്യൂഡല്‍ഹി ഫെബ്രുവരി 6: ശബരിമല വിധിയുടെ പുനഃപരിശോധന ഹര്‍ജികളല്ല വിശാല ബഞ്ചിന് വിട്ടതെന്ന് സോളിസിറ്റര്‍ ജനറല്‍ (എസ്ജി) തുഷാര്‍ മേത്ത സുപ്രീംകോടതിയില്‍. വിവിധ ഹര്‍ജികളില്‍ ഉയര്‍ന്ന നിയമപ്രശ്നങ്ങള്‍ പരാമര്‍ശിച്ചു. ഇത് സാങ്കേതിക നീതിനിര്‍വ്വഹണത്തിന് തടസ്സമാകരുതെന്നും അദ്ദേഹം പറഞ്ഞു. നിയമപ്രശ്നങ്ങള്‍ ഒമ്പതംഗ ഭരണഘടനാ ബഞ്ചിന് വിട്ടതിന്റെ സാധ്യതയെക്കുറിച്ചുള്ള വാദത്തിനിടെയാണ് സോളിസിറ്റര്‍ ജനറല്‍ ഇക്കാര്യം പറഞ്ഞത്.

ശബരിമല വിധിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ തന്നെയല്ലേ ഇവയെന്ന് കോടതി ചോദിച്ചു. ഇത്തരം വാദങ്ങള്‍ക്കായി സമയം കളയാനില്ലെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →