‘ബുൾബുൾ’ ചുഴലിക്കാറ്റ് ബാധിച്ച 20 ലക്ഷം കർഷകർക്ക് 550 കോടി രൂപ ധനസഹായം നൽകി ബംഗാൾ സർക്കാർ

കൊൽക്കത്ത ഫെബ്രുവരി 6 :പശ്ചിമ ബംഗാളിൽ ബുൾബുൾ ചുഴലിക്കാറ്റ് ബാധിച്ച എല്ലാവരെയും സഹായിക്കാൻ വേണ്ടത് ചെയ്യുമെന്ന് മുഖ്യമന്ത്രി മമത ബാനർജീ. സംസ്ഥാന -ജില്ലാ തലത്തിൽ ഉദ്യോഗസ്ഥർക്ക് അതിനായുള്ള കർശന നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ഇതുവരെ 550 കോടി രൂപ 20 ലക്ഷം കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറി. വ്യാഴാഴ്ച ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. 

കഴിഞ്ഞ നവംബറിൽ ഹൗറ, ഹൂഗ്ലി, പൂർബ മെഡിനിപൂർ, പസ്ചിം മെഡിനിപൂർ എന്നീ ആറ് ജില്ലകളിലാണ് ജനങ്ങളെ ചുഴലിക്കാറ്റ് ബാധിച്ചത്. ദുരിതബാധിതരിൽ ഭൂരിഭാഗവും കർഷകരാണ്. സാമ്പത്തിക സഹായത്തിനു പുറമേ, ചുഴലിക്കാറ്റിൽ ഉണ്ടായ നാശത്തെത്തുടർന്ന് അവശ്യ ഭക്ഷ്യവസ്തുക്കൾ, മണ്ണെണ്ണ വിളക്കുകൾ, പുതപ്പുകൾ തുടങ്ങിയവ അടങ്ങിയ കിറ്റുകൾ സംസ്ഥാന സർക്കാർ ദുരിതബാധിതർക്ക് കൈമാറി. ജനുവരി 22 വരെ ആറ് ജില്ലകളിലെ ജനങ്ങൾക്കായി 124 പ്രത്യേക ക്യാമ്പുകളും തുറന്നു.

Share
അഭിപ്രായം എഴുതാം