റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യുവ ആക്രോശ് റാലിയെ ജയ്പൂരില്‍ രാഹുല്‍ ഗാന്ധി അഭിസംബോധന ചെയ്യുമെന്ന് പാര്‍ട്ടി വക്താക്കള്‍

January 28, 2020 - 1:10 pm

ജയ്പൂര്‍ ജനുവരി 28: ജയ്പൂരില്‍ നടക്കുന്ന യുവ ആക്രോശ് റാലിയെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അഭിസംബോധന ചെയ്ത് പ്രസംഗിക്കുമെന്ന് പാര്‍ട്ടി നേതാക്കള്‍ അറിയിച്ചു. തൊഴിലില്ലായ്മ, പണപ്പെരുപ്പം, സാമ്പത്തിക പ്രതിസന്ധി എന്നീ വിഷയങ്ങളെക്കുറിച്ചാണ് രാഹുല്‍ ഗാന്ധി റാലിയില്‍ പ്രസംഗിക്കുക.

ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന പ്രശ്നങ്ങള്‍ കോണ്‍ഗ്രസ് ഉന്നയിക്കുന്നുവെന്നും തൊഴില്‍ അവസരങ്ങള്‍ വര്‍ദ്ധിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹമെന്നും റാലിയുടെ ഒരുക്കങ്ങള്‍ അവലോകനം ചെയ്ത ശേഷം രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് പറഞ്ഞു. വിവാദ വിഷയങ്ങളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ ബിജെപി നടത്തുന്ന ശ്രമങ്ങള്‍ വിജയിക്കില്ലെന്നും സച്ചിന്‍ പൈലറ്റ് കൂട്ടിച്ചേര്‍ത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *