തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡില്‍ തുടര്‍നടപടികള്‍ ഉടനെ ഉണ്ടാവാനിടയില്ല. വിജിലന്‍സ് ഡയറക്ടര്‍ അവധിയിലായിരിക്കെ നടന്ന മിന്നല്‍ പരിശോധനയില്‍ സര്‍ക്കാരിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് വിവരം. ധനമന്ത്രി തോമസ് ഐസക് വിജിലന്‍സ് റെയ്ഡ് നടത്തിയതില്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. മാധ്യമങ്ങളിലൂടെയല്ല സര്‍ക്കാര്‍ വിവരം അറിയേണ്ടത് എന്ന് അദ്ദേഹം പറഞ്ഞു . റെയ്ഡിനെ കുറിച്ച് ആഭ്യന്തര വകുപ്പ് തന്നെ വിശദീകരിക്കുമെന്നും തോമസ് ഐസക് വ്യക്തമാക്കി.വിജിലന്‍സിന്റെ വീഴ്ചകള്‍ സര്‍ക്കാര്‍ പരിശോധിക്കുമെന്നും വ്യക്തമാക്കി.
കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡില്‍ തുടര്‍നടപടികള്‍ ഉടനെയില്ല
