ഭൂമി തർക്കത്തെ തുടർന്ന് ഒരു കുടുംബത്തിലെ മൂന്നു​ പേരെ ട്രാക്​ടര്‍ ഇടിച്ച്‌​ കൊലപ്പെടുത്തി

ന്യൂഡല്‍ഹി: ഭൂമി തർക്കത്തെ തുടർന്ന് മധ്യപ്രദേശില്‍ ഒരു കുടുംബത്തിലെ മൂന്നു​ പേരെ ട്രാക്​ടര്‍ ഇടിച്ച്‌​ കൊലപ്പെടുത്തി. ഹോഷങ്കാബാദിലെ സിയോണി മാല്‍വ തെഹ്​സിലിലാണ്​​ സംഭവം. 35 കാരനായ രാജേന്ദ്ര യദുവംശി, 32 വയസായ കുന്‍വര്‍ യദുവംശി, 11 വയസായ കുട്ടി എന്നിവരാണ്​ മരിച്ചത്​. ഇവരും പ്രതിയും തമ്മിലുള്ള ഭൂമിതര്‍ക്കമാണ്​ കൊലപാതകത്തിന്​ കാരണം.

ട്രാക്​ടറിലെത്തിയ പ്രതി മൂന്നുപേരെയും ഇടിച്ച്‌​ കൊലപ്പെടുത്തുകയായിരുന്നു. മൂന്നുപേരും സംഭവസ്​ഥലത്തുതന്നെ മരിച്ചു.

കൊലപാതകത്തിന്​ ശേഷം പ്രതി ട്രാക്​ടറുമായി പൊലീസ്​ സ്​റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഇയാള്‍ക്കെതിരെ കൊലപാതകത്തിന്​ കേസെടുത്തു. ​

Share
അഭിപ്രായം എഴുതാം