റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോവിഡ് ആശുപത്രിയില്‍ തീപിടുത്തം, ആറു പേർ മരിച്ചു..

November 27, 2020 - 3:42 pm

അഹമ്മദാബാദ്: ഗുജറാത്ത് രാജ്കോട്ടിലെ കൊവിഡ് ആശുപത്രിയില്‍ ഉണ്ടായ തീപിടിത്തത്തിൽ ആറു പേർ മരിച്ചു. 27-11-2020 വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് തീപിടിത്തമുണ്ടായത്. തീ നിയന്ത്രണ വിധേയമായിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. രാജ്കോട്ടിലെ ശിവാനന്ദ് ആശുപത്രിയിലാണ് അപകടമുണ്ടായത്. രണ്ടാം നിലയിലെ
ഐസി യുവിലുണ്ടായിരുന്ന രോഗികളാണ് മരിച്ചത്.

സംഭവ സമയത്ത് പതിനൊന്നു രോഗികളാണ് ഐ.സി.യുവിൽ
ഉണ്ടായിരുന്നത്. തീപിടുത്തത്തെ തുടർന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി അന്വേഷണം പ്രഖ്യാപിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *